ഗംഭീറിന് കീഴില്‍ ഇന്ത്യ അടിമുടി പരാജയം, തെറിപ്പിക്കാന്‍ ബിസിസിഐ
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പിന്നിലായതോടെ കോച്ച് ഗൗതം ഗംഭീറിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. മെല്‍ബണിലെ നാലാം ടെസ്റ്റിലെ വന്‍ പരാജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-2ന് പിന്നിലാണ്. സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റ് ജയിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ട്രോഫി നഷ്ടമാകും.
രാഹുല്‍ ദ്രാവിഡിന് പകരമായാണ് ഗംഭീര്‍ ഇന്ത്യന്‍ കോച്ചായി ചുമതലയേറ്റത്. എന്നാല്‍, ഗംഭീറിന്റെ കീഴില്‍ ഇന്ത്യന്‍ ടീം നിരവധി തിരിച്ചടികള്‍ നേരിട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ 12 തോല്‍വികളാണ് ഗംഭീറിന്റെ കീഴില്‍ ഇന്ത്യ നേരിട്ടത്.
ഗംഭീറിന് കീഴില്‍ ഇന്ത്യ നേരിട്ട ദുരന്തങ്ങള്‍
27 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയ്‌ക്കെതിരെ ഒരു ഏകദിന പരമ്പര ഇന്ത്യ തോറ്റു.
ചരിത്രത്തിലാദ്യമായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് 30 വിക്കറ്റുകളും നഷ്ടമായി
45 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഏകദിനത്തില്‍ ഒരു ജയം പോലും നേടാതെ ഇന്ത്യ ഒരു വര്‍ഷം അവസാനിപ്പിച്ചു.
36 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡിനോട് നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോറ്റു.
19 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ബെംഗളൂരുവില്‍ ഒരു ടെസ്റ്റ് ഇന്ത്യ തോറ്റു.
നാട്ടില്‍ ആദ്യമായി 50ല്‍ താഴെ റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി.
ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡിനോട് നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ വൈറ്റ്വാഷ് നേരിട്ടു.
12 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റു.
12 വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയില്‍ ഒരു ടെസ്റ്റ് ഇന്ത്യ തോറ്റു.
ചരിത്രത്തിലാദ്യമായി നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വൈറ്റ്വാഷ് നേരിട്ടു.
13 വര്‍ഷങ്ങള്‍ക്ക് ശേഷം മെല്‍ബണില്‍ ഒരു ടെസ്റ്റ് ഇന്ത്യ തോറ്റു.
ഈ തുടര്‍ച്ചയായ തിരിച്ചടികള്‍ ഗംഭീറിന്റെ കോച്ചിംഗ് കരിയറിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ തോല്‍വിക്ക് ശേഷം ഗംഭീറിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ തോല്‍വി ഗംഭീറിന് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കും.