ക്ലാസ് മാസ് ഹീറോ അസ്ഹര്‍, ഗുജറാത്തിന്റെ പല്ലുഞെരിയുന്നു, കേരളം പടുകൂറ്റന്‍ സ്‌കോറിലേക്ക്
രഞ്ജി ട്രോഫി ആദ്യ സെമിഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം കരുത്താര്‍ജ്ജിക്കുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് എന്ന മികച്ച സ്‌കോറിലാണ് കേരളം.
മുഹമ്മദ് അസ്ഹറുദ്ദീന്റെ മാസ്മരിക ഇന്നിംഗ്സാണ് കേരളത്തിന്റെ പ്രധാന ആകര്‍ഷണം. സെഞ്ച്വറിയുമായി കുതിക്കുന്ന് അസ്ഹറുദ്ദീന്‍ 303 പന്ത് നേരിട്ട് 17 ഫോര്‍ സഹിതം 149 റണ്‍സുമായാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 22 പന്തില്‍ 10 റണ്‍സുമായി ആദിത്യ സര്‍വാതെയാണ് മറുവശത്ത്.
രണ്ടാം ദിനത്തില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52), അഹമ്മദ് ഇമ്രാന്‍ (24) എന്നിവരാണ് പുറത്തായത്. ഗുജറാത്തിനായി അര്‍സാന്‍ നാഗ്വാസ്വല്ല മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രിയജിത് സിംഗ് ജഡേജ, രവി ബിഷ്‌ണോയി, വിഷാല്‍ ജയ്സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കേരളത്തിന്റെ ക്ഷമയോടെയുളള ബാറ്റിംഗ് ഗുജറാത്തിനെ വലക്കുകയായിരുന്നു. രണ്ടാം ദിനം രണ്ടാം ഓവറില്‍ തന്നെ സച്ചിന്‍ ബേബിയെ പുറത്താക്കാന്‍ ഗുജറതാത്ിനായെങ്കിലും സല്‍മാന്‍ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 149 റണ്‍സ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
സ്‌കോര്‍ ബോര്‍ഡ് വിശകലനം:
കേരളം: 177 ഓവറില്‍ 418/7 (റണ്‍ റേറ്റ്: 2.36).
പ്രധാന ബാറ്റ്‌സ്മാന്‍മാര്‍:
മുഹമ്മദ് അസ്ഹറുദ്ദീന്‍: 303 പന്തില്‍ 149 റണ്‍സ് (17 ഫോറുകള്‍).
സച്ചിന്‍ ബേബി: 195 പന്തില്‍ 69 റണ്‍സ് (8 ഫോറുകള്‍).
സല്‍മാന്‍ നിസാര്‍: 202 പന്തില്‍ 52 റണ്‍സ് (4 ഫോറുകള്‍).
പ്രധാന ബൗളര്‍മാര്‍ (ഗുജറാത്ത്):
അര്‍സാന്‍ നാഗ്വാസ്വല്ല: 29 ഓവര്‍, 86 റണ്‍സ്, 3 വിക്കറ്റുകള്‍.
പ്രിയജിത് സിംഗ് ജഡേജ: 21 ഓവര്‍, 58 റണ്‍സ്, 1 വിക്കറ്റ്.
രവി ബിഷ്‌ണോയി: 30 ഓവര്‍, 77 റണ്‍സ്, 1 വിക്കറ്റ്.
അസ്ഹറുദ്ദീന്റെ മികച്ച പ്രകടനത്തിലൂടെ കേരളം ഇന്ന് ഗുജറാത്തിനെതിരെ മികച്ച നിലയിലാണ്. മൂന്നാം ദിനത്തിലും ഈ മികവ് തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.