Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

തകര്‍പ്പന്‍ സെഞ്ച്വറിയുമായി റിക്കല്‍ട്ടണും ബാവുമയും, കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച് ദക്ഷിണാഫ്രിക്ക

10:46 PM Jan 03, 2025 IST | Fahad Abdul Khader
UpdateAt: 10:47 PM Jan 03, 2025 IST
Advertisement

ന്യൂലാന്‍ഡ്സില്‍ നടക്കുന്ന പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ ദിനത്തില്‍ റയാന്‍ റിക്കല്‍ട്ടണിന്റെയും ടെമ്പ ബാവുമയുടെയും സെഞ്ച്വറികളുടെ കരുത്തില്‍ ദക്ഷിണാഫ്രിക്ക മികച്ച നിലയിലേക്ക് കുതിക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് ആണ്.

Advertisement

റിക്കല്‍ട്ടണ്‍ (176*) ബാവുമ (106) എന്നിവര്‍ ചേര്‍ന്ന് നാലാം വിക്കറ്റില്‍ 235 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക് കുതിക്കാന്‍ കാരണം. 72 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ദക്ഷിണാഫ്രിക്കയെ ഇരുവരും ചേര്‍ന്ന് മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു.

മൂന്ന് ടെസ്റ്റുകളില്‍ നിന്ന് രണ്ട് സെഞ്ച്വറികളുമായി റിക്കല്‍ട്ടണ്‍ മികച്ച ഫോമിലാണ്. ടെസ്റ്റ് കരിയറിന്റെ തുടക്കത്തില്‍ 12 ഇന്നിംഗ്‌സുകളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറി പോലും നേടാനാകാതിരുന്ന റിക്കല്‍ട്ടണ്‍ ഇപ്പോള്‍ ടീമിന്റെ വിശ്വസ്ത താരമായി മാറിയിരിക്കുകയാണ്. 232 പന്തില്‍ നിന്ന് 21 ഫോറുകളും ഒരു സിക്‌സറുമടക്കമാണ് റിക്കല്‍ട്ടണ്‍ 176 റണ്‍സ് നേടിയത്.

Advertisement

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെമ്പ ബാവുമയാകട്ടെ തന്റെ നാലാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ്. 179 പന്തില്‍ നിന്ന് 9 ഫോറുകളും രണ്ട് സിക്‌സറുകളുമടക്കം 106 റണ്‍സ് നേടിയ ബാവുമ, സല്‍മാന്‍ അഗയുടെ പന്തില്‍ പുറത്താകുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയെ കരുത്തുറ്റ നിലയിലെത്തിച്ചു.

പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാനായില്ല. ലഞ്ചിന് മുമ്പ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും തുടര്‍ന്ന് റിക്കല്‍ട്ടണെയും ബാവുമയെയും പിടിച്ചുകെട്ടാന്‍ അവര്‍ക്ക് സാധിച്ചില്ല. പാകിസ്ഥാന്‍ ഓപ്പണര്‍ സയിം അയ്യൂബിന് കളയ്ക്കിടെ പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. ഏഴാം ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് അയ്യൂബിന് പരിക്കേറ്റത്.

ഐഡന്‍ മാര്‍ക്രമിനെ (17) ഖുറം ഷഹസാദ് പുറത്താക്കിയതോടെ പാകിസ്ഥാന് ചെറിയൊരു പ്രതീക്ഷ ലഭിച്ചു. എന്നാല്‍ തുടര്‍ന്ന് റിക്കല്‍ട്ടണും ബാവുമയും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ നിരാശരാക്കി. രണ്ടാം ദിനത്തില്‍ ദക്ഷിണാഫ്രിക്ക കൂടുതല്‍ റണ്‍സ് നേടി പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement
Next Article