For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ആര്‍സിബിയ്ക്ക് കിരീടം വേണോ, ഈ മൂന്ന് താരങ്ങളെ റാഞ്ചിയാല്‍ മതി

01:42 PM Oct 08, 2024 IST | admin
UpdateAt: 01:42 PM Oct 08, 2024 IST
ആര്‍സിബിയ്ക്ക് കിരീടം വേണോ  ഈ മൂന്ന് താരങ്ങളെ റാഞ്ചിയാല്‍ മതി

ഐപിഎല്‍ 2024ല്‍ പ്ലേഓഫിലെത്തിയ ആര്‍സിബിയുടെ പ്രകടനം മികച്ചതായിരുന്നു. എന്നിരുന്നാലും, കൂടുതല്‍ സ്ഥിരത കൈവരിക്കുന്നതിന് അവര്‍ ശ്രദ്ധകൊടുക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് പ്രത്യേകിച്ച് പ്ലേഓഫില്‍.. അതിന് അവര്‍ക്ക് അവരുടെ സിസ്റ്റം ശരിയാക്കേണ്ടതുണ്ട്.

വരുന്ന മെഗാ ലേലത്തില്‍ കുറച്ച് നല്ല സൈനിങ്ങുകള്‍ അവര്‍ക്ക് ഇതിന് സഹായിക്കും. കരിബിയന്‍ പ്രീമിയര്‍ ലീഗ് അവസാനിക്കുമ്പോള്‍ അതിലേക്ക് വെളിച്ചം വീശുന്ന ചില സൂചനകള്‍ ഐപിഎല്‍ ഫ്രാഞ്ചസികള്‍ക്ക് നല്‍കുന്നുണ്ട്. ഐപിഎല്‍ 2025-നായി ആര്‍സിബിക്ക് ലക്ഷ്യമിടാവുന്ന മൂന്ന് താരങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ്:

Advertisement

ക്വിന്റണ്‍ ഡി കോക്ക്

സിപിഎല്‍ 2024-ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ ഒരാളാണ് ക്വിന്റണ്‍ ഡി കോക്ക്. മികച്ച സ്ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടി എന്നതാണ് ഡികോക്കിനെ ശ്രദ്ധേയമാക്കുന്നത്. ആര്‍സിബിയില്‍ ഫാഫ് ഡു പ്ലെസിസിന് പകരക്കാരനായി അദ്ദേഹം വളരെ നല്ലൊരു ചോയ്സ് ആയിരിക്കും, ഒരു ക്യാപ്റ്റന്‍ എന്ന നിലയിലല്ലെങ്കിലും.

Advertisement

പ്രധാനമായി, അദ്ദേഹം വിക്കറ്റ് കീപ്പിംഗ് ചെയ്യുകയും ഇടംകൈയ്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ വിരാടിനെ പൂരകമാക്കുകയും ചെയ്യുന്നു. ഡികോക്ക് ഫോമിലാണെങ്കില്‍, ആര്‍സിബിക്ക് ഒരു വേഗമേറിയ തുടക്കം ലഭിക്കും. അത് ആര്‍സിബിയിയെ ഒരു ദൃഢമായ പ്ലാറ്റ്ഫോം സജ്ജമാക്കാന്‍ കൂടുതല്‍ സഹായിക്കും.

നൂര്‍ അഹമ്മദ്

Advertisement

സിപിഎല്‍ 2024-ലെ മികച്ച പ്രകടനക്കാരില്‍ ഒരാളാണ് നൂര്‍ അഹമ്മദ്. ഐപിഎല്‍ 2025-നായി നൂര്‍ അഹമ്മദിനെ ആര്‍സിബിക്ക് ലക്ഷ്യമിടാവുന്നതാണ്. ഗുജറാത്ത് ടൈറ്റന്‍സ് അദ്ദേഹത്തെ നിലനിര്‍ത്തിയില്ലെങ്കില്‍ 19-കാരന്‍ നിരവധി ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയാകും. ഭാവിയിലെ സൂപ്പര്‍സ്റ്റാറായ നൂര്‍ അഹമ്മദ് സിപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ഫോമിലാണെന്ന് തെളിയിച്ച് കഴിഞ്ഞു.

ഷിംറോണ്‍ ഹെറ്റ്മെയര്‍

ഹെറ്റ്മെയര്‍ മുമ്പ് ആര്‍സിബിക്കായി കളിച്ചിട്ടുണ്ട്. പക്ഷേ ഒരു സീസണില്‍ മാത്രമായിരുന്നു അത്. എന്നിരുന്നാലും, അദ്ദേഹം ഒരു കളിക്കാരന്‍ എന്ന നിലയില്‍ വളര്‍ന്നു കഴിഞ്ഞു. ഐപിഎല്ലില്‍ ധാരാളം പരിചയം നേടി.

ആര്‍സിബിക്ക് ഒരു നല്ല ഫിനിഷര്‍ ആവശ്യമാണ്. അത് ഇടംകൈയ്യന്‍ ആയാല്‍ നല്ലത്. ഡേവിഡ് മില്ലറെ പോലെ തന്നെ ആര്‍സിബിക്ക് ഷിംറോണ്‍ ഹെറ്റ്മെയറെയും പരിഗണിക്കാം, പ്രത്യേകിച്ച് അദ്ദേഹം പ്രായം കുറഞ്ഞയാളും കൂടുതല്‍ പവര്‍ വാഗ്ദാനം ചെയ്യുന്നയാളുമായതിനാല്‍. സിപിഎല്‍ 2024-ല്‍ അദ്ദേഹം 185 സ്ട്രൈക്ക് റേറ്റിലാണ് റണ്‍സ് നേടിയത്. കൂടാതെ മികച്ച ഫോമിലുമാണ്

Advertisement