രോഹിത്ത് ഇനിയൊരിക്കലും മുംബൈയക്ക വരില്ല, തുറന്നടിച്ച് ഇന്ത്യന്‍ താരം
ഐപിഎല്‍ 2025 സീസണിനായുള്ള മെഗാ താരലേലത്തിന് മുന്നോടിയായി ക്രിക്കറ്റ് ലോകം ആവേശത്തിലാണ്. വമ്പന്‍ കൂടുമാറ്റങ്ങള്‍ക്ക് ഈ ലേലം വേദിയാകുമെന്നാണ് സൂചനകളാണ് പുറത്ത് വരുന്നത്. ആരാധക പിന്തുണ ഏറെയുളള മുംബൈ ഇന്ത്യന്‍സില്‍ വലിയ അഴിച്ചുപണികള്‍ നടക്കുമെന്ന വാര്‍ത്തകള്‍ ആരാധകരില്‍ ആശങ്കയും ആകാംക്ഷയും ജനിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് രോഹിത് ശര്‍മയെ മാറ്റിയതും ടീമിന്റെ തകര്‍ച്ചയും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്രയുടെ അഭിപ്രായത്തില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടാന്‍ സാധ്യത കൂടുതലാണ്. മൂന്ന് വര്‍ഷത്തേക്ക് ടീമിനൊപ്പം നില്‍ക്കാന്‍ സാധ്യതയില്ലാത്ത താരങ്ങളെ മുംബൈ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രോഹിത് ലേലത്തില്‍ പങ്കെടുക്കാതെ നേരിട്ട് മറ്റൊരു ടീമിലേക്ക് പോകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആയിരിക്കും രോഹിത്തിന്റെ പുതിയ ലക്ഷ്യസ്ഥാനമെന്നാണ് സൂചന.
അതേസമയം, മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് വിശ്വസിക്കുന്നത് രോഹിത് ലേലത്തിലെത്തിയാല്‍ വന്‍ തുകയ്ക്ക് വിലപോകുമെന്നാണ്. പല ടീമുകളും രോഹിത്തിനെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഹിത്തിനെ നിലനിര്‍ത്തുന്നത് മുംബൈക്ക് നഷ്ടമാണെന്ന വാദവുമുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഐപിഎല്ലില്‍ മോശം ഫോമിലാണ് രോഹിത്. അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ച താരം കൂടിയായതിനാല്‍ കോടികള്‍ മുടക്കി രോഹിത്തിനെ നിലനിര്‍ത്തുന്നതിനേക്കാള്‍ പുതിയൊരു ടീമിനെ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ കെട്ടിപ്പടുക്കുന്നതാകും മുംബൈക്ക് ഗുണകരമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, രോഹിത് ടീം വിട്ടാല്‍ മുംബൈക്ക് ആരാധക പിന്തുണ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മുംബൈ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണാം.