For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സഞ്ജുവിനെ ഓപ്പണറാക്കുന്നത് അവര്‍ക്ക് ബുദ്ധിമുട്ടുളള കാര്യം, തുറന്ന് പറഞ്ഞ് ഡിവില്ലേഴ്‌സ്

02:19 PM Oct 16, 2024 IST | admin
UpdateAt: 02:19 PM Oct 16, 2024 IST
സഞ്ജുവിനെ ഓപ്പണറാക്കുന്നത് അവര്‍ക്ക് ബുദ്ധിമുട്ടുളള കാര്യം  തുറന്ന് പറഞ്ഞ് ഡിവില്ലേഴ്‌സ്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ പ്രശംസ കൊണ്ട് മൂടി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ഓപ്പണറായി ഇറങ്ങുമ്പോള്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും ഈ പൊസിഷനില്‍ തുടരണമെന്നുമാണ് ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം.

'സഞ്ജു ഓപ്പണറായി കളിക്കുന്നത് കാണാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. ഈ പൊസിഷനില്‍ അദ്ദേഹത്തിന് വളരെ മികച്ച ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുതിയ പന്തില്‍ അനായാസമായാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. നല്ല നിയന്ത്രണത്തോടെയുള്ള ഷോട്ടുകളാണ് അവന്‍ കളിക്കുന്നത്. ഒരുപാട് കരുത്തും സഞ്ജുവിന്റെ ഷോട്ടുകള്‍ക്കുണ്ട്' ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Advertisement

എന്നാല്‍ ടി20യില്‍ തുടര്‍ന്നും ഓപ്പണറായി കളിപ്പിക്കണമോ എന്നത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണെന്നും അത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഞ്ജുവും ജയ്സ്വാളും മികച്ച ബാറ്റര്‍മാരാണെന്നും അവരെ ഓപ്പണര്‍മാരായി കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോച്ചിംഗ് സ്റ്റാഫാണെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

'ഞാന്‍ സഞ്ജുവിനെ തന്നെ ഓപ്പണറായി നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഇതുപോലെയൊരു സെഞ്ച്വറി പ്രകടനത്തിനു ശേഷം അവനെ മാറ്റി പകരം മറ്റൊരാളെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല' ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Advertisement

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ വെറും 40 പന്തിലാണ് സഞ്ജു സെഞ്ച്വറി തികച്ചത്. 47 പന്തില്‍ നിന്ന് 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. ഇതില്‍ അഞ്ച് സിക്‌സറുകള്‍ റിഷാദ് ഹുസൈന്റെ ഒരോവറില്‍ നേടിയതാണ്.

ഈ പ്രകടനത്തിലൂടെ നിരവധി റെക്കോര്‍ഡുകള്‍ സഞ്ജു സ്വന്തമാക്കി. ഇന്ത്യയ്ക്കു വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍, ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി എന്നിവയാണ് അവയില്‍ ചിലത്.

Advertisement

Advertisement