Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഇരട്ട വെടിക്കെട്ട് സെഞ്ച്വറി, രഞ്ജിയില്‍ തീയായി സമദ്, കശ്മീരിനായി ചരിത്രം കുറിച്ചു

01:12 PM Oct 21, 2024 IST | admin
UpdateAt: 01:12 PM Oct 21, 2024 IST
Advertisement

രഞ്ജി ട്രോഫി മത്സരത്തില്‍ ഒഡീഷയ്ക്കെതിരായ ഇരു ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടി അബ്ദുള്‍ സമദ് ചരിത്രം കുറിച്ചു. ഇതോടെ ഒരു രഞ്ജി മത്സരത്തില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ജമ്മു കശ്മീര്‍ താരമായി മാറി 22-കാരനായ സമദ്.

Advertisement

ബാരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷയെ പൂര്‍ണമായും സമദ് നിഷ്പ്രഭമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ 117 പന്തില്‍ നിന്ന് 127 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 108 പന്തില്‍ നിന്ന് 108 റണ്‍സുമാണ് സമദ് അടിച്ചുകൂട്ടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 6 സിക്‌സറുകളും 5 ബൗണ്ടറികളും അദ്ദേഹം നേടി.

സമദിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ജമ്മു കശ്മീര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഒഡീഷയ്ക്ക് 269 റണ്‍സ് വിജയലക്ഷ്യം നല്‍കി.

Advertisement

ഐപിഎല്‍ 2025 ലേലത്തിന് മുന്നോടിയായുള്ള മികച്ച പ്രകടനമാണ് സമദ് കാഴ്ചവെച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ സമദിനെ ടീം വിട്ടയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍, നവംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ മറ്റ് ടീമുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സമദിന് ഈ പ്രകടനം സഹായകമാകും.

കഴിഞ്ഞ രഞ്ജി സീസണില്‍ 7 മത്സരങ്ങളില്‍ നിന്ന് 276 റണ്‍സ് നേടിയ സമദ്, ഈ സീസണില്‍ ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

Advertisement
Next Article