സഞ്ജുവിന്റെയും രോഹിത്തിന്റേയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് അഭിഷേക്, ഇത് ചരിത്രം
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ അഭിഷേക് ശര്‍മ്മ ചരിത്രം കുറിച്ചു. 54 പന്തില്‍ 135 റണ്‍സ് നേടിയ അദ്ദേഹം രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ എന്നിവരുടെ റെക്കോര്‍ഡുകള്‍ ഭേദിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ്മ അതിവേഗം റണ്‍സ് കണ്ടെത്തി. 17 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച അദ്ദേഹം 37 പന്തില്‍ സെഞ്ച്വറി നേടി.
ഒരു ഇന്ത്യന്‍ താരം ടി20യില്‍ നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (13) എന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കി. ഈ നേട്ടത്തോടെ രോഹിത് ശര്‍മ്മയെയും സഞ്ജു സാംസണെയും അദ്ദേഹം പിന്നിലാക്കി.
ടി20യിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും കൂടുതൽ സിക്സുകൾ:
- - അഭിഷേക് ശർമ്മ: 13 സിക്സുകൾ (ഇംഗ്ലണ്ടിനെതിരെ, 2025)
- - രോഹിത് ശർമ്മ: 10 സിക്സുകൾ (ശ്രീലങ്കയ്ക്കെതിരെ, 2017)
- - സഞ്ജു സാംസൺ: 10 സിക്സുകൾ (ദക്ഷിണാഫ്രിക്കയ്ക്കെതിരെ, 2024)
- - തിലക് വർമ്മ: 10 സിക്സുകൾ (ദക്ഷിണാഫ്രിക്കയ്ക്കെതിരെ, 2024)
- - സൂര്യകുമാർ യാദവ്: 9 സിക്സുകൾ (ശ്രീലങ്കയ്ക്കെതിരെ, 2023)
ശുഭ്മാന്‍ ഗില്ലിന്റെ (126*) റെക്കോര്‍ഡ് മറികടന്ന് ടി20യില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡും അഭിഷേക് സ്വന്തമാക്കി.
അഭിഷേകിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന് പുറമെ ശിവം ദുബെ (30), തിലക് വര്‍മ്മ (24) എന്നിവരും തിളങ്ങി. ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടി.