വംഖഡെയ്ക്ക് തീയിട്ട് അഭിഷേക്, കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ടീം ഇന്ത്യ
ടി20യില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ട് വെച്ച് ടീം ഇന്ത്യ. 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. അഭിഷേക് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. അഭിഷേക് കേവലം 54 റണ്‍സ് മാത്രം വഴങ്ങി ഏഴ് ഫോറും 13 സിക്‌സും സഹിതം 135 റണ്‍സാണ് അഭിഷേക് നേടിയത്.
തുടക്കത്തില്‍ സഞ്ജു സാംസണ്‍ (16) തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും പിന്നീട് പുറത്തായി. തിലക് വര്‍മ (24), ശിവം ദുബെ (30) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ (2) പ്രകടനം നിരാശാജനകമായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ (9), റിങ്കു സിംഗ് (9) എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് ഇന്ത്യക്ക് തുണയായി. 13 സിക്‌സും 7 ഫോറും അടങ്ങുന്നതായിരുന്നു അഭിഷേക് ശര്‍മയുടെ ഇന്നിംഗ്‌സ്. ടി20 ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. ശുഭ്മാന്‍ ഗില്ലിന്റെ (126) റെക്കോര്‍ഡാണ് അഭിഷേക് ശര്‍മ മറികടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡണ്‍ കാര്‍സെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റുകള്‍ നേടി.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്.
ഇരു ടീമുകളും:
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്ട്‌ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ബ്രൈഡണ്‍ കാര്‍സെ, ജാമി ഓവര്‍ട്ടണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.