For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ കളിയില്‍ ലൂണ കളിക്കാതിരുന്നതിനുളള കാരണം പുറത്ത്

10:14 AM Sep 16, 2024 IST | admin
UpdateAt: 10:14 AM Sep 16, 2024 IST
ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ കളിയില്‍ ലൂണ കളിക്കാതിരുന്നതിനുളള കാരണം പുറത്ത്

പഞ്ചാബ് എഫ്‌സിയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എല്‍ പോരാട്ടത്തിനുള്ള ടീം ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ആരാധകര്‍ക്ക് ഞെട്ടല്‍. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ അഡ്രിയാന്‍ ലൂണ പ്ലേയിങ് ഇലവനില്‍ ഇല്ലെന്നറിഞ്ഞതോടെ ആശങ്കകള്‍ ഉയര്‍ന്നു. പകരക്കാരുടെ നിരയില്‍ പോലും ലൂണയുടെ പേരില്ലാതിരുന്നത് ആരാധകരുടെ ആശങ്ക വര്‍ധിപ്പിച്ചു.

മത്സരം തുടങ്ങിയപ്പോഴാണ് ലൂണയുടെ അഭാവത്തിന്റെ കാരണം വ്യക്തമായത്. അസുഖബാധിതനായതിനാലാണ് താരത്തിന് പഞ്ചാബിനെതിരായ മത്സരം നഷ്ടമായതെന്നാമ് കമന്റേറ്റര്‍മാര്‍ വ്യക്തമാക്കി.

Advertisement

കഴിഞ്ഞയാഴ്ച വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ലൂണ തിരിച്ചെത്തിയിരുന്നെങ്കിലും അപ്രതീക്ഷിത അസുഖം തിരിച്ചടിയായി. ലൂണയുടെ അഭാവം മഞ്ഞപ്പടയുടെ കളിയെ ബാധിച്ചു. ക്യാപ്റ്റന്റെ റോളില്‍ മിലോസ് ഡ്രിന്‍സിച്ച് ടീമിനെ നയിച്ചു. മത്സരത്തില്‍ രണ്ടിനെതിരെ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.

അടുത്ത ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ലൂണ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലൂണയുടെ അഭാവത്തില്‍ ഡ്രിന്‍സിച്ച്, കോഫ്, സദൗയി, പെപ്ര എന്നിവരാണ് വിദേശ താരങ്ങളായി ആദ്യ ഇലവനില്‍ ഇടം പിടിച്ചത്.

Advertisement

Advertisement