Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

സര്‍പ്രൈസ് താരം ടീമില്‍, കടുവകളെ നേരിടുന്ന അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചു

11:23 AM Oct 23, 2024 IST | admin
UpdateAt: 11:23 AM Oct 23, 2024 IST
Advertisement

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹാഷ്മത്തുള്ള ഷാഹിദി നയിക്കുന്ന 19 അംഗ ടീമില്‍ യുവതാരം സെദിഖുള്ള അതല്‍ ഇടം നേടി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Advertisement

ആറ് ട്വന്റി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള അതല്‍ ആദ്യമായാണ് ഏകദിന ടീമില്‍ ഇടംപിടിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന ഇടംകൈയന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തി.

റാഷിദ് ഖാന്‍ അടക്കം ടീമിലുണ്ട്. നവംബര്‍ 6, 9, 11 തീയതികളില്‍ ഷാര്‍ജയിലാണ് മത്സരങ്ങള്‍ നടക്കുക.

Advertisement

ടീം:

ഹാഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്മത്ത് ഷാ, റഹ്മാനുള്ള ഗുര്‍ബാസ്, ഇക്രം അലിഖില്‍, അബ്ദുള്‍ മാലിക്, റിയാസ് ഹസന്‍, സെദിഖുള്ള അതല്‍, ഡാര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ്, റാഷിദ് ഖാന്‍, നാങ്യാല്‍ ഖരോട്ടി, എ എം ഗസന്‍ഫാര്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, ബിലാല്‍ സാമി, നവീദ് സദ്രാന്‍, ഫാരിദ് അഹമ്മദ് മാലിക്.

Advertisement
Next Article