For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഒമര്‍സായി ചീറി, സെഞ്ച്വറിയുമായി ഗുര്‍ബാസാസും, കടുവകള്‍ക്കെതിരെ പരമ്പര നേടി അഫ്ഗാന്‍

06:40 AM Nov 12, 2024 IST | Fahad Abdul Khader
UpdateAt: 06:40 AM Nov 12, 2024 IST
ഒമര്‍സായി ചീറി  സെഞ്ച്വറിയുമായി ഗുര്‍ബാസാസും  കടുവകള്‍ക്കെതിരെ പരമ്പര നേടി അഫ്ഗാന്‍

ഷാര്‍ജ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര തൂക്കി അഫ്ഗാനിസ്ഥാന്‍. മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പിച്ചതോടെയാണ് അഫ്ഗാനിസ്ഥാന്‍ പരമ്പര 2-1ന് സ്വന്തമാക്കിയത്. 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 48.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്തു.

അസ്മതുല്ല ഒമര്‍സായിയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് അഫ്ഗാനിസ്ഥാന് വിജയമൊരുക്കിയത്. 77 പന്തില്‍ 70 റണ്‍സെടുത്ത ഒമര്‍സായി 4 വിക്കറ്റും വീഴ്ത്തി അഫ്ഗാന്‍ വിജയത്തിലെ താരമായി. റഹ്മാനുള്ള ഗുര്‍ബാസ് (101) വിലപ്പെട്ട സെഞ്ച്വറിയും നേടി. പരമ്പരയിലാകെ 135 റണ്‍സും രണ്ട് വിക്കറ്റും വീഴ്ത്തിയ മുഹമ്മദ് നബി പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 244 റണ്‍സെടുത്തത്. മഹ്മുദുള്ള (98), മെഹിദി ഹസന്‍ മിരാസ് (66) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സെഞ്ച്വറിയ്ക്കരികെ മഹമ്മദുളള റണ്ണൗട്ടായി പുറത്താകുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡ്:

ബംഗ്ലാദേശ്: 244/8 (50 ഓവറില്‍)
അഫ്ഗാനിസ്ഥാന്‍: 246/5 (48.2 ഓവറില്‍)

Advertisement

മത്സരഫലം: അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റിന് വിജയിച്ചു

മികച്ച താരം: അസ്മതുല്ല ഒമര്‍സായി (അഫ്ഗാനിസ്ഥാന്‍)

Advertisement

പരമ്പര: അഫ്ഗാനിസ്ഥാന്‍ 2-1ന് പരമ്പര സ്വന്തമാക്കി

Advertisement