ചരിത്രം പിറന്നു, ഏകദിനത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍
ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ അവര്‍ കൂറ്റന്‍ ജയം സ്വന്തമാക്കിയത്. 232 റണ്‍സിന്റെ വിജയമാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്വെ 17.4 ഓവറില്‍ കേവലം 54 റണ്‍സിന് പുറത്തായി.
സെഞ്ച്വറി നേടിയ സിദ്ദിിഖുള്ള അടല്‍ (104), അര്‍ധ സെഞ്ച്വറി നേടിയ അബ്ദുള്‍ മാലിക് (84) എന്നിവരുടെ മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 191 റണ്‍സ് നേടി.
അഫ്?ഗാന്‍ നായകന്‍ ഹസ്മത്തുള്ള ഷാഹിദി പുറത്താകാതെ 29 റണ്‍സ് സംഭാവന ചെയ്തു. മുഹമ്മദ് നബി 18 റണ്‍സെടുത്ത് പുറത്തായി. സിംബാബ്വെയ്ക്കായി ന്യൂമാന്‍ ന്യാംഹുരി 3 വിക്കറ്റ് വീഴ്ത്തി.
സിംബാബ്വെ നിരയില്‍ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. സിക്കന്ദര്‍ റാസ (19), സീന്‍ വില്യംസ് (16) എന്നിവരാണവര്‍. അഫ്ഗാനിസ്ഥാനുവേണ്ടി നവീദ് സദ്രാനും അള്ളാ ഗാസന്‍ഫാറും 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി.
അതെസമയം റണ്‍സ് അടിസ്ഥാനത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം ന്യൂസിലാന്‍ഡിന്റെ പേരിലാണ്. 2008-ല്‍ അയര്‍ലന്‍ഡിനെതിരെ അവര്‍ നേടിയ 290 റണ്‍സിന്റെ വിജയമാണിത്. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ 402 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡിന് 23.2 ഓവറില്‍ 112 റണ്‍സ് എടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.