Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

പരിഹാസ്യം, അസംബന്ധം, ഇന്ത്യയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് കൂടുതല്‍ താരങ്ങള്‍

12:19 PM Mar 06, 2025 IST | Fahad Abdul Khader
Updated At : 12:19 PM Mar 06, 2025 IST
Advertisement

നടന്ന് കൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാ മത്സരങ്ങളിലും വിജയിച്ച് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ നേരിടുന്നത്. ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിച്ചത്. ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങള്‍ പാകിസ്ഥാനിലെ മൂന്ന് വേദികളിലായി നടന്നത്.

Advertisement

ഈ ക്രമീകരണം ചില വിദഗ്ധരെയും മുന്‍ കളിക്കാരെയും ചൊടിപ്പിച്ചിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍മാരായ നാസര്‍ ഹുസൈനും മൈക്കല്‍ ഏതര്‍ട്ടണും ഇന്ത്യയുടെ 'ദുബായ് അനുകൂല്യത്തെ' വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡും ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂളിനെ പരോക്ഷമായി വിമര്‍ശിച്ച്് രംഗത്തെത്തി.

മാര്‍ച്ച് 2-ന് (ഞായറാഴ്ച) ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പ്, ഗ്രൂപ്പ് ബിയില്‍ നിന്ന് യോഗ്യത നേടിയ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. ദുബായില്‍ ഇന്ത്യയെ നേരിടാന്‍ ആര് എന്നറിയാനായിരുന്നു ഈ യാത്ര. ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പിച്ചതോടെ രണ്ടാം സെമിഫൈനല്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലാഹോറിലേക്ക് മടങ്ങേണ്ടി വന്നു.

Advertisement

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, ഡേവിഡ് ലോയ്ഡ് ഈ 'കളി ക്രമീകരണങ്ങളെ' പൂര്‍ണ്ണമായും 'പരിഹാസ്യവും ചിരിക്കാന്‍ വക നല്‍കുന്നതും' എന്ന് വിശേഷിപ്പിച്ചു. ഇത്തരം ഷെഡ്യൂളിംഗ് കളിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ലോക ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്നതും പ്രധാനപ്പെട്ടതുമായ ഇവന്റുകളില്‍ ഒന്നാണിത്. ഇത്തരം കളി ക്രമീകരണങ്ങള്‍ പരിഹാസ്യമാണ്. അത് ചെയ്യേണ്ടി വരുന്നത് ചിരിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല,' ലോയ്ഡ് പറഞ്ഞു.

'ഇത് വെറും അസംബന്ധമാണ്. ഇത് എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. ഇതൊരു ലോക ഇവന്റാണ്. ടീമുകള്‍ ഇവിടെ നിന്ന് അവിടേക്ക് പോകുന്നു, ഇവിടെ കളിച്ചേക്കാം, കളിക്കാതിരുന്നേക്കാം, തിരികെ പോകേണ്ടി വന്നേക്കാം. ഞാന്‍ തമാശക്കാരനായ ഒരാളാണ്, ഇത് ശരിക്കും തമാശയാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, ഞാന്‍ ഒരു കളിക്കാരനാണെങ്കില്‍ ഇത് അത്ര തമാശയായിരിക്കില്ല' മുന്‍ ഇംഗ്ലണ്ട് താരം കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റ് ഇംഗ്ലണ്ട് പുറത്ത്

അതെസമയം ഡേവിഡ് ലോയ്ഡിന്റെ ടീമായ ഇംഗ്ലണ്ടിന് 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ദയനീയമായ കാമ്പെയ്നായിരുന്നു ഉണ്ടായിരുന്നത്. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റതിന് ശേഷം അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്തായി. ഒരു പോയിന്റ് പോലും നേടാനാവാതെ അവസാന സ്ഥാനത്താണ് ഇംഗ്ലണ്ട് ഫിനിഷ് ചെയ്തത്.

Advertisement
Next Article