Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഹൈദരാബാദില്‍ നിന്ന് മാറുമെന്ന് സണ്‍റൈസേഴ്സ് ഭീഷണി മുഴക്കിയതിന് പിന്നാലെ നിര്‍ണായക നീക്കം

10:33 PM Apr 01, 2025 IST | Fahad Abdul Khader
Updated At : 10:33 PM Apr 01, 2025 IST
Advertisement

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്ആര്‍എച്ച്) ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും (എച്ച്സിഎ) ടിക്കറ്റുകളും പാസുകളും പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ഇരുകൂട്ടരും ബിസിസിഐ നിശ്ചയിച്ച തത്വങ്ങള്‍ പാലിക്കാന്‍ സമ്മതിച്ച് സമാധാന ഉടമ്പടി ഒപ്പുവെച്ചു.

Advertisement

ടിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിലെ അപകാത ചൂണ്ടിക്കാട്ടി എച്ച്സിഎയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി സണ്‍റൈസസ് മാനേജ്മെന്റ് ഹൈദരാബാദില്‍ നിന്ന് മാറുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഈ നീക്കം. സൗജന്യ പാസുകള്‍ നല്‍കുന്നതിലെ 'ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങള്‍' അവസാനിപ്പിക്കാന്‍ എസ്ആര്‍എച്ച് നേരത്തെ ബിസിസിഐയുടെയും ഐപിഎല്‍ കൗണ്‍സിലിന്റെയും ഇടപെടല്‍ തേടിയിരുന്നു.

'എച്ച്സിഎയുമായുള്ള നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫ്രാഞ്ചൈസിയോടുള്ള അവരുടെ ആവര്‍ത്തിച്ചുള്ള ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങളെക്കുറിച്ചും ഞാന്‍ ഗൗരവമായ ആശങ്കയോടെ എഴുതുന്നു,' ഒരു മുതിര്‍ന്ന എസ്ആര്‍എച്ച് ഉദ്യോഗസ്ഥന്‍ ബിസിസിഐയ്ക്ക് മെയിലില്‍ എഴുതി.

Advertisement

'ഈ പ്രശ്‌നം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്, ബിസിസിഐയുടെയും ഐപിഎല്‍ ഭരണസമിതിയുടെയും അടിയന്തര ശ്രദ്ധ ഇതിന് ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉടമ്പടിക്ക് ശേഷം എസ്ആര്‍എച്ചും എച്ച്സിഎയും സംയുക്ത പ്രസ്താവന പുറത്തിറക്കി.

'സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്ആര്‍എച്ച്) ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും (എച്ച്സിഎ) തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് മുഖ്യധാരാ, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് എച്ച്സിഎ സെക്രട്ടറി ആര്‍. ദേവരാജ് ഇന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എസ്ആര്‍എച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എസ്ആര്‍എച്ച് പ്രതിനിധികളായ കിരണ്‍, ശരവണന്‍, രോഹിത് സുരേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.'

'ചര്‍ച്ചയ്ക്കിടെ, എല്ലാ വിഭാഗങ്ങളിലുമായി ലഭ്യമായ സ്റ്റേഡിയം കപ്പാസിറ്റിയുടെ 10% അതനുസരിച്ച് അനുവദിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് എസ്ആര്‍എച്ച്, എച്ച്സിഎ, ബിസിസിഐ എന്നിവ തമ്മിലുള്ള നിലവിലുള്ള ത്രികക്ഷി കരാര്‍ കര്‍ശനമായി പാലിക്കാന്‍ എസ്ആര്‍എച്ച് നിര്‍ദ്ദേശിച്ചു.'

'വര്‍ഷങ്ങളായി പിന്തുടരുന്ന ദീര്‍ഘകാല രീതിക്ക് അനുസൃതമായി ഓരോ വിഭാഗത്തിലും നിലവിലുള്ള പാസുകളുടെ വിഹിതം നിലനിര്‍ത്താന്‍ എച്ച്സിഎ നിര്‍ദ്ദേശിച്ചു.'

'ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും എസ്ആര്‍എച്ച് സിഇഒ ഷണ്‍മുഖവുമായുള്ള കൂടുതല്‍ ടെലിഫോണ്‍ ചര്‍ച്ചകള്‍ക്കും ശേഷം, ഇനിപ്പറയുന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു: സ്ഥാപിത രീതിക്ക് അനുസൃതമായി എച്ച്സിഎയ്ക്കുള്ള 3900 സൗജന്യ പാസുകളുടെ വിഭാഗം വിഹിതത്തില്‍ മാറ്റമില്ലാതെ തുടരും.'

'എച്ച്സിഎ എസ്ആര്‍എച്ചുമായി പ്രൊഫഷണല്‍ രീതിയില്‍ പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.'

'രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാഴ്ചക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി എച്ച്സിഎയും എസ്ആര്‍എച്ചും സൗഹാര്‍ദ്ദപരമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്,' പ്രസ്താവനയില്‍ പറയുന്നു.

Advertisement
Next Article