For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഇന്ത്യയില്‍ എല്ലാ ക്ലബിലുമുണ്ടാകും അജാസിനേയും ഫിലിപ്പിനേയും പോലുളളവര്‍, രൂക്ഷ പരിഹാസവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

08:00 PM Nov 05, 2024 IST | Fahad Abdul Khader
Updated At - 08:00 PM Nov 05, 2024 IST
ഇന്ത്യയില്‍ എല്ലാ ക്ലബിലുമുണ്ടാകും അജാസിനേയും ഫിലിപ്പിനേയും പോലുളളവര്‍  രൂക്ഷ പരിഹാസവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 11 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇന്ത്യയുടെ വന്‍ തോല്‍വിയ്ക്ക് പ്രധാന കാരണക്കാരനും അജാസ് പട്ടേലായി.

എന്നാല്‍ ഇടംകൈയ്യന്‍ സ്പിന്നറെ ഒരു മികച്ച ബൗളറായി കാണാന്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് തയ്യാറല്ല. ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ഹോം ടെസ്റ്റ് പരമ്പര വൈറ്റ്വാഷിനെക്കുറിച്ചുള്ള തന്റെ നിശിതമായ വിലയിരുത്തലില്‍, മുംബൈ ടെസ്റ്റില്‍ ഒരു മികച്ച സ്പിന്നര്‍ പോലും ഇല്ലാത്ത കിവി നിരയ്ക്കെതിരെ രോഹിത് ശര്‍മ്മയും കൂട്ടരും മത്സരങ്ങള്‍ തോറ്റുവെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണെന്ന് കൈഫ് പറഞ്ഞു.

Advertisement

മറ്റൊരു കിവീസ് സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്സിനെയും കൈഫ് പരിഹസിച്ചു. പന്ത് സ്ഥിരമായി നല്ല ഏരിയകളില്‍ എത്തിക്കാന്‍ കഴിയാത്ത ഒരു 'പാര്‍ട്ട് ടൈമര്‍' മാത്രമാണ് ഫിലിപ്‌സ്് എന്നും കൈവി പറയുന്നു. ഇന്ത്യയിലെ എല്ലാ ക്ലബ്ബിലും അജാസ് പട്ടേലിനെയും ഗ്ലെന്‍ ഫിലിപ്സിനെയും പോലുള്ള ബൗളര്‍മാരുണ്ടെന്നും കൈഫ് അപഹസിക്കുന്നു.

'ഞാന്‍ കള്ളം പറയുന്നില്ല, ഈ അജാസ് പട്ടേലനേയും ഗ്ലെന്‍ ഫിലിപ്സിനേയും പോലെയുളള കളിക്കാര്‍ നിങ്ങള്‍ക്ക് നമ്മുടെ പ്രാദേശിക അക്കാദമികളില്‍ ധാരാളം ലഭിക്കും. അജാസ് പട്ടേലിന്റെ പിച്ച്മാപ്പ് നോക്കൂ, അദ്ദേഹം രണ്ട് ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞു, രണ്ട് ഫുള്‍ ടോസുകള്‍, രണ്ട് ലെങ്ത് ഡെലിവറികള്‍ മാത്രമേയുള്ളൂ, ഈ രണ്ട് ഡെലിവറികളിലും ഞങ്ങള്‍ ഞങ്ങളുടെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നു' കൈഫ് പറഞ്ഞു.

Advertisement

'ഗ്ലെന്‍ ഫിലിപ്സ് ഒരു പാര്‍ട്ട് ടൈമറാണ്, നല്ല ഡെലിവറികള്‍ എങ്ങനെ എറിയണമെന്ന് അവനറിയില്ല. ഞങ്ങള്‍ പാര്‍ട്ട് ടൈമര്‍മാരോട് തോറ്റു. വാങ്കഡെ സ്റ്റേഡിയത്തില്‍ അജാസ് പട്ടേല്‍ 22 വിക്കറ്റുകള്‍ വീഴ്ത്തിയെന്ന് ആളുകള്‍ പറയട്ടെ. അയാള്‍ക്ക് പന്ത് ശരിയായി എത്തിക്കാന്‍ പോലും കഴിയില്ല. അജാസ് പട്ടേല്‍ ഒരു ഓവറില്‍ രണ്ട് നല്ല ഡെലിവറികള്‍ മാത്രമേ എറിഞ്ഞുള്ളൂ, വിക്കറ്റുകളും നേടി. അവസാന ടെസ്റ്റിലെ തോല്‍വി നാണക്കേടാണ്. മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ടീമില്‍ ബൗളര്‍മാരില്ലായിരുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും, മിച്ചല്‍ സാന്റ്‌നറെ മുഹമ്മദ് കൈഫ് അഭിനന്ദിച്ചു. പൂനെ ടെസ്റ്റില്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു,

Advertisement

'സാന്റ്‌നര്‍ നന്നായി പന്തെറിഞ്ഞു, ഞാന്‍ അത് അംഗീകരിക്കുന്നു. പൂനെയില്‍ അദ്ദേഹം നടത്തിയ ബൗളിംഗ് ഒരു ക്ലാസിക് ടെസ്റ്റ് മത്സര പ്രകടനമായിരുന്നു, പന്ത് അകത്തേക്കും പുറത്തേക്കും വരുന്നുണ്ടായിരുന്നു. സാന്റ്‌നര്‍ അവിടെ ബാറ്റര്‍മാരെ നന്നായി പരീക്ഷിച്ചു' കൈഫ് പറഞ്ഞു.

Advertisement