അവനാകും ക്യാപ്റ്റന്‍, സര്‍പ്രൈസ് നീക്കവുമായി കെകെആര്‍
ഐപിഎല്‍ 2025 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അജിന്‍ക്യ രഹാനെ നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യയമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സൂചിപ്പിച്ചു.
'90 ശതമാനം സാധ്യതകളും രഹാനെ ക്യാപ്റ്റനാകാനാണ്. ഐപിഎല്‍ മെഗാ ലേലത്തില്‍ രഹാനെയെ സ്വന്തമാക്കിയത് ഒഴിഞ്ഞുകിടക്കുന്ന ക്യാപ്റ്റന്‍ സ്ഥാനം ലക്ഷ്യമിട്ടാണ്,' ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.
മെഗാ ലേലത്തിന്റെ അവസാന ഘട്ടത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അജിന്‍ക്യ രഹാനെയെ വാങ്ങാന്‍ തീരുമാനിച്ചത്. അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്കാണ് രഹാനെ കൊല്‍ക്കത്തയിലെത്തിയത്. നിലവില്‍ മികച്ച ഫോമിലുള്ള താരം സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത വിട്ട് പഞ്ചാബ് കിങ്‌സിലേക്ക് പോയതോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മികച്ച താരനിരയുണ്ടെങ്കിലും ക്യാപ്റ്റന്‍സിയില്‍ മികച്ച റെക്കോര്‍ഡുള്ള താരങ്ങളില്ല എന്നതാണ് കൊല്‍ക്കത്ത നേരിടുന്ന പ്രശ്‌നം. രാജസ്ഥാന്‍ റോയല്‍സിനെ മുമ്പ് ഐപിഎല്‍ സെമിയിലെത്തിച്ച പരിചയസമ്പത്തുള്ള ക്യാപ്റ്റനാണ് രഹാനെ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം:
റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരേയ്ന്‍, ആന്‍ഡ്രേ റസ്സല്‍, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിങ്, വെങ്കടേഷ് അയ്യര്‍, ആന്‍?ഗ്രീഷ് രഘുവംശി, ക്വിന്റണ്‍ ഡി കോക്ക്, റഹ്മനുള്ള ?ഗുര്‍ബസ്, ആന്‍ഡ്രിച്ച് നോര്‍ജെ, മായങ്ക് മാര്‍ക്കണ്ടെ, വൈഭവ് അറോറ, റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡെ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ലുവ്‌നീത് സിസോദിയ, അജിന്‍ക്യ രഹാനെ, അനുകുല്‍ റോയ്, മൊയീന്‍ അലി, ഉമ്രാന്‍ മാലിക്.