ശരിക്കും മെയ്‌ക്കോവര്‍, ഇന്ത്യന്‍ ക്രിക്കറ്റിനെ അമ്പരപ്പിച്ച് വസന്തത്തിന്റെ ഇടിമുഴക്കം
സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഈ സീസണിലെ റണ്‍വേട്ടക്കാരനായി അമ്പരപ്പിച്ച് ഇന്ത്യന്‍ വെറ്ററല്‍ താരം മുംബൈയുടെ അജിങ്ക്യ രഹാനെ. എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 469 റണ്‍സാണ് ടി20യില്‍ അജിങ്ക്യ രഹാനെ അടിച്ചെടുത്തത്. 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 164.56 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും അഞ്ച് അര്‍ദ്ധസെഞ്ച്വറികളും രഹാനെയുടെ മികവ് വിളിച്ചോതുന്നു.
ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ 1.5 കോടി മാത്രം മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രഹാനെയെ സ്വന്തമാക്കിയിരുന്നു. ഈ പ്രകടനത്തിന്റെ വെളിച്ചത്തില്‍ കൊല്‍ക്കത്തയ്ക്ക് ലഭിച്ചത് വന്‍ ലോട്ടറിയാണെന്ന് പറയാം. രഹാനെയെ കൊല്‍ക്കത്തയുടെ നായകനാക്കാനുള്ള സാധ്യതയും ശക്തമാണ്.
റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മധ്യപ്രദേശിന്റെ രജത് പടിധാറാണ്. ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്ന് 428 റണ്‍സ് നേടിയ പടിധാര്‍ 186.08 എന്ന സ്ട്രൈക്ക് റേറ്റോടെയാണ് കളിച്ചത്. മുംബൈക്കെതിരായ ഫൈനലിലെ പുറത്താവാത്ത 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
റണ്‍വേട്ടയിലെ മുന്‍നിരക്കാര്‍:
അജിങ്ക്യ രഹാനെ (മുംബൈ): 469 റണ്‍സ്
രജത് പടിധാര്‍ (മധ്യപ്രദേശ്): 428 റണ്‍സ്
സാക്കിബുള്‍ ഗനി (ബിഹാര്‍): 353 റണ്‍സ്
ശ്രേയസ് അയ്യര്‍ (മുംബൈ): 345 റണ്‍സ്
മുംബൈയുടെ കിരീടനേട്ടം:
മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് മുംബൈ കിരീടം നേടിയത്. 175 റണ്‍സ് വിജയലക്ഷ്യം മുംബൈ 17.5 ഓവറില്‍ മറികടന്നു. സൂര്യകുമാര്‍ യാദവ് (48), അജിങ്ക്യ രഹാനെ (37), സൂര്യന്‍ഷ് ഷെഡ്‌ജെ (15 പന്തില്‍ പുറത്താവാതെ 36) എന്നിവരാണ് മുംബൈയുടെ വിജയശില്‍പ്പികള്‍.
കൊല്‍ക്കത്തയുടെ പ്രതീക്ഷ:
രഹാനെയുടെ മികച്ച ഫോം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വലിയ പ്രതീക്ഷ നല്‍കുന്നു. അദ്ദേഹത്തിന്റെ നേതൃത്വപാടവവും ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.