എന്നാലും എന്തായിരിക്കും അക്‌സര്‍ പട്ടേലില്‍ സൂര്യ കണ്ട കുറവ്, വിശ്വസിക്കാനാകുന്നില്ല
റോയമോന്‍ റോയ് മാമ്പിള്ളി
വരുണ്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍, സ്പിന്നര്‍മാര്‍ ഇന്ത്യയെ ജയിപ്പിക്കുമെന്ന അവസ്ഥയില്‍ പതിനാറാം ഓവറില്‍ അതിന് മുമ്പെറിഞ്ഞ ഒരോവറില്‍ 2 റണ്‍സ് മാത്രം വഴിങ്ങിയ അക്‌സര്‍ പട്ടേലിനെയായിരുന്നു പ്രതീക്ഷിച്ചത്…
പക്ഷേ എറിഞ്ഞത് അര്‍ഷദീപ്… അതിന് മുമ്പത്തെ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ഓവറിലും അയാളെയാണ് പ്രതീക്ഷിച്ചത്… അര്‍ഷദ്വീപിനെ അനായാസം സൗത്താഫ്രിക്ക നേരിടുന്നത് കണ്ടിട്ടും, ഡെത്ത് ഓവേഴ്‌സില്‍ പരാജമായ ആവേഷ് ഖാന്‍ വരുന്നു….
അതോടെ കളി പൂര്‍ണ്ണമായി നഷ്ട്ടപെട്ടു… വീണ്ടും ഒരു സാധ്യത എന്ന നിലയില്‍ ആക്‌സറിനെ പ്രതീക്ഷിക്കുന്നു… പക്ഷേ അര്‍ഷദ്വീപ് വരുന്നു… അനായാസം ജയിക്കുന്നു…
ഈ കളിയില്‍ ഇന്ത്യക്ക് എന്തെങ്കിലും ജയസാധ്യത ഉണ്ടായിരുന്നത് സ്പിന്നേഴ്‌സിലൂടെയായിരുന്നു… പക്ഷേ സൂര്യക്ക് മാത്രം അത് മനസ്സിലായില്ല…പണ്ട് സച്ചിനെ അവസാന ഓവര്‍ എറിയിച്ച അസ്ഹറിനെ ഒക്കെ ആ നിമിഷം ഓര്‍ത്ത് പോയി..