സഞ്ജുവിന്റെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല, വിഷ്ണുവിനെ മാറ്റിനിര്‍ത്തിയിട്ടില്ല, തുറന്ന് പറഞ്ഞ് കേരള കോച്ച്
ഈ മാസം 20ന് ആരംഭിക്കുന്ന പരിശീലനത്തോടെ കേരള ക്രിക്കറ്റ് ടീം അടുത്ത സീസണിനായി തയ്യാറെടുക്കുകയാണ്. രഞ്ജി ട്രോഫി ഫൈനലില്‍ കേരളം എത്തിയതിന് പിന്നിലെ പ്രധാന കാരണം കളിക്കാരുടെ മികച്ച പ്രകടനമാണെന്ന് പരിശീലകന്‍ അമയ് ഖുറേസിയ പറയുന്നു. ഇന്ത്യന്‍ താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ടീമിനെ ഒട്ടും ബാധിച്ചിട്ടില്ലെന്നും ഖുറേസിയ വ്യക്തമാക്കി. സഞ്ജുവിന്റെ കാര്യത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്നും കേര പരിശീലകന്‍ പറയുന്നു.
കളിക്കാരുടെ കഠിനാധ്വാനം:
* കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റപ്പോള്‍ തന്നെ ഓരോ കളിക്കാരുടെയും കഴിവുകളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കിയിരുന്നു.* വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കളിക്കാര്‍ക്ക് നല്‍കുന്നത് അവരുടെ നല്ല മനസ്സ് കൊണ്ടാണ് എന്നും പരിശീലകന്‍ പറയുന്നു.
വിവാദങ്ങളെക്കുറിച്ചുള്ള മൗനം:
* സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.* വിഷ്ണു വിനോദിന് മതിയായ അവസരങ്ങള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പുതിയ പ്രതീക്ഷകള്‍:
* അതിഥി താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനാണ് (കെസിഎ) തീരുമാനമെടുക്കേണ്ടതെന്ന് ഖുറേസിയ പറഞ്ഞു.* കേരളത്തിന്റെ ജൂനിയര്‍ ടീമുകളില്‍ മികച്ച സ്പിന്നര്‍മാരുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- പാരിതോഷികം:
രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയ കേരള ടീമിന് കെസിഎ നാലര കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനക്കാരായ കേരളത്തിന് ബിസിസിഐയുടെ മൂന്ന് കോടി രൂപ സമ്മാനത്തുക കൂടാതെയാണിത്.
- രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭക്ക് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് മൂന്നു കോടി രൂപ സമ്മാനത്തുക നല്‍കിയപ്പോഴാണ് കെസിഎ കേരളാ ടീമിന് 4.5 കോടി രൂപ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. കളിക്കാരുടെയും കോച്ചിന്റെയും കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലം എന്നുവേണം ഇതിനെ പറയാന്‍.