For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഉത്തരവാദിത്തത്തിന്റെ കണിക പോലുമില്ല, രോഹിത്തിനും കോഹ്ലിക്കുമെതിരെ പ്രതിഷേധം കത്തുന്നു

09:32 AM Dec 30, 2024 IST | Fahad Abdul Khader
UpdateAt: 09:32 AM Dec 30, 2024 IST
ഉത്തരവാദിത്തത്തിന്റെ കണിക പോലുമില്ല  രോഹിത്തിനും കോഹ്ലിക്കുമെതിരെ പ്രതിഷേധം കത്തുന്നു

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും വീണ്ടും നിരാശപ്പെടുത്തി. 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഉച്ചഭക്ഷണ സമയത്ത് തന്നെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പു കുത്തി. രോഹിത് (9), കോഹ്ലി (5), രാഹുല്‍ (0) എന്നിവരാണ് പുറത്തായത്.

രോഹിത്തിനെ പാറ്റ് കമ്മിന്‍സും കോഹ്ലിയെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് പുറത്താക്കിയത്. മിച്ചല്‍ മാര്‍ഷ് ആണ് രോഹിത്തിനെ ക്യാച്ച് ചെയ്തത്. കോഹ്ലി വൈഡ് പന്തിന് പിന്നാലെ പോയതാണ് പുറത്താകാന്‍ കാരണം.

Advertisement

രോഹിത്തും കോഹ്ലിയും തുടര്‍ച്ചയായി മോശം ഫോമില്‍ തുടരുന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഉത്തരവാദിത്ത ബോധമില്ലാതെ ബാറ്റ് വീശുന്ന ഇരുവരേയും ടീമില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യം വരെ ഉയരുന്നുണ്ട്.

അതിനിടെ രോഹിത്ത് വിരമിച്ചേക്കുമെന്ന അഭ്യുഹങ്ങളും പ്രചരിക്കുന്നുണ്ട്്. വിരാട് കോഹ്ലി കുറച്ചുകാലം കൂടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമെന്ന് വെളിപ്പെടുത്തി. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കാര്യത്തില്‍ തീരുമാനം അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു.

Advertisement

നേരത്തെ, രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 234 റണ്‍സിന് പുറത്തായിരുന്നു. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. നഥാന്‍ ലിയോണ്‍ (41), സ്‌കോട്ട് ബോളണ്ട് (15) എന്നിവര്‍ പുറത്താകാതെ നിന്നു.

Advertisement
Advertisement