റസ്സലടക്കം പുറത്ത്, നിര്‍ണ്ണായക മാറ്റങ്ങളോടെ വിന്‍ഡീസ് ടീം
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുളള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ രണ്ട് മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. പരമ്പരയിലെ അവസാന ഘട്ടത്തിനുള്ള മത്സരങ്ങള്‍ക്കുളള ടീമിലാണ് വിന്‍ഡീസ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
ആദ്യ ടി20യില്‍ കണങ്കാലിന് പരിക്കേറ്റ ആന്‍ഡ്രെ റസ്സലിന് പകരം ശമര്‍ സ്പ്രിംഗര്‍ ടീമിലെത്തി. ശ്രീലങ്കയ്ക്കെതിരെ അടുത്തിടെ രണ്ട് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഓള്‍ റൗണ്ടറാണ് സ്പ്രിംഗര്‍. കൂടാതെ രണ്ട് മത്സരങ്ങളുടെ സസ്പെന്‍ഷന്‍ പൂര്‍ത്തിയാക്കിയ പേസര്‍ അല്‍സാരി ജോസഫ് ടീമിലേക്ക് തിരിച്ചെത്തി. ഷമര്‍ ജോസഫിന് പകരമായാണ് അല്‍സാരിയുടെ വരവ്.
പരമ്പരയില്‍ 2-0 ന് പിന്നിലായ വെസ്റ്റ് ഇന്‍ഡീസിന്, തിരിച്ചുവരവ് നടത്തണമെങ്കില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കണം.
സെന്റ് ലൂസിയയിലെ ഡാരന്‍ സാമി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അവസാന മൂന്ന് ടി20 മത്സരങ്ങള്‍ നടക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസ് ടി20 ടീം:
റോവ്മാന്‍ പവല്‍ (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ഷിംറണ്‍ ഹെറ്റ്മെയര്‍, ടെറന്‍സ് ഹിന്‍ഡ്സ്, ഷായ് ഹോപ്പ്, അക്കീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിംഗ്, എവിന്‍ ലൂയിസ്, ഗുഡകേഷ് മോട്ടി, നിക്കോളാസ് പുരാന്‍, ഷെര്‍ഫെയ്ന്‍ റഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ഷമര്‍ സ്പ്രിംഗര്‍.
ശേഷിക്കുന്ന മത്സരങ്ങള്‍:
3-ാം ടി20: നവംബര്‍ 14 - ഡാരന്‍ സാമി സ്റ്റേഡിയം, സെന്റ് ലൂസിയ
4-ാം ടി20: നവംബര്‍ 16 - ഡാരന്‍ സാമി സ്റ്റേഡിയം, സെന്റ് ലൂസിയ
5-ാം ടി20: നവംബര്‍ 17 - ഡാരന്‍ സാമി സ്റ്റേഡിയം, സെന്റ് ലൂസിയ