നാടകീയമായി തകര്‍ന്നടിഞ്ഞ് കേരളം, എല്ലാ കണ്ണും സച്ചിന്‍ ബേബിയിലേക്ക്
രഞ്ജി ട്രോഫിയില്‍ കേരളത്തിന് വന്‍ ബാറ്റിംഗ് തിരിച്ചടി. ബംഗാളിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം തകര്‍ന്നടിഞ്ഞു. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ആദ്യ ദിന പൂര്‍ണമായും നഷ്ടമായ മത്സരത്തിന്റെ രണ്ടാം ദിനം അവസാന സെഷനില്‍ മാത്രമാമ് കളി നടന്നത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്.
ഓപ്പണര്‍മാരായ വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് 33 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് 5 റണ്‍സിനുള്ളില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായി.
രോഹന്‍ കുന്നുമ്മല്‍ (23), ബാബ അപരാജിത്ത് (0), വത്സല്‍ ഗോവിന്ദ് (5), ആദിത്യ സര്‍വതെ (5) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായി. ഇഷാന്‍ പോറലിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് കേരളത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം. ഇഷാന്‍ പോറല്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ കേരള ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. ഈ മത്സരത്തില്‍ സഞ്ജു സാംസണ്‍ കേരള ടീമില്‍ ഇല്ല. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 കളിക്കാനാണ് സഞ്ജു ഒരുങ്ങുന്നത്.