For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രഞ്ജിയിലും തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജുവിന്റെ പ്രതിയോഗി, മത്സരം കടുക്കും

10:29 AM Oct 19, 2024 IST | admin
UpdateAt: 10:29 AM Oct 19, 2024 IST
രഞ്ജിയിലും തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജുവിന്റെ പ്രതിയോഗി  മത്സരം കടുക്കും

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ കഠിനമായി പരിശ്രമിക്കുന്ന ഇഷാന്‍ കിഷന്‍ തിരിച്ചുവരവിന്റെ വക്കിലാണ്. ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചാണ് ഇഷാന്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത്.

ബുച്ചി ബാബു ടൂര്‍ണമെന്റ്, ദുലീപ് ട്രോഫി എന്നിവയ്ക്ക് പുറമെ രഞ്ജി ട്രോഫിയിലും ഇഷാന്‍ സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് സാധ്യതകള്‍ ശക്തമാക്കിയിരിക്കുകയാണ്.

Advertisement

റെയില്‍വേസിനെതിരേ ജാര്‍ഖണ്ഡിനായി ആറാം നമ്പറിലിറങ്ങിയാണ് ഇഷാന്‍ തന്റെ സെഞ്ച്വറി തികച്ചത്. 158 പന്ത് നേരിട്ട് 13 ഫോറും 2 സിക്സും ഉള്‍പ്പെടെയാണ് ഇഷാന്‍ 101 റണ്‍സ് നേടിയത്. ടോപ് ഓഡര്‍ താരമായ ഇഷാന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്തത് ടീം മാനേജ്മെന്റിന്റെ നിര്‍ദേശ പ്രകാരമാണ്. ഈ റോളിലും ഇഷാന്‍ മിന്നിച്ചതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കടക്കം ശക്തമായ തിരിച്ചുവരവ് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്.

ഇഷാന്റെ ഈ മികച്ച ഫോം ഇന്ത്യന്‍ ടീമിന് അനുകൂലമാണ്. റിഷഭ് പന്തിന് ബാക്കപ്പ് ആയി ഇഷാനെ പരിഗണിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് സഞ്ജു സാംസണിന് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള പ്രവേശനം കൂടുതല്‍ ദുഷ്‌കരമാക്കും.

Advertisement

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ റിഷഭ് പന്തിന് ബാക്കപ്പ് ആയി ഇഷാന്‍ ടീമിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. റിഷഭിന് പരിക്കുള്ളതിനാല്‍ ഇടംകൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന് ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

സഞ്ജു സാംസണിന് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള വിളി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ സാഹചര്യത്തില്‍ വ്യക്തമാകുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ സഞ്ജു കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്.

Advertisement

Advertisement