For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഇതാ ചരിത്ര പിറന്നു, ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറിയുമായി പഞ്ചാബി താരം

04:36 PM Dec 21, 2024 IST | Fahad Abdul Khader
UpdateAt: 04:37 PM Dec 21, 2024 IST
ഇതാ ചരിത്ര പിറന്നു  ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറിയുമായി പഞ്ചാബി താരം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രമെഴുതി പഞ്ചാബി താരം അന്‍മോല്‍പ്രീത് സിംഗ്. അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ അന്‍മോല്‍പ്രീത് സിംഗ് ലിസ്റ്റ് എ ചരിത്രത്തില്‍ തന്നെ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറി നേടി ചരിത്രം കുറിച്ചു. വെറും 35 പന്തില്‍ നിന്നാണ് അന്‍മോല്‍പ്രീത് മൂന്ന് അക്കം കടന്നത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്നവരുടെ പട്ടികയില്‍ ഓസ്ട്രേലിയയുടെ ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് എന്നിവര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് അന്‍മോല്‍പ്രീത്.

Advertisement

2009-10 വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്ക്കുവേണ്ടി മഹാരാഷ്ട്രയ്‌ക്കെതിരെ യൂസഫ് പത്താന്‍ 40 പന്തില്‍ നേടിയതായിരുന്നു ഇതിന് മുമ്പ് ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ ലിസ്റ്റ് എ സെഞ്ച്വറി.

12 ഫോറുകളും 9 സിക്‌സുകളും അടങ്ങുന്ന വെടിക്കെട്ട് ഇന്നിംഗ്‌സാണ് അന്‍മോല്‍പ്രീത് കാഴ്ചവെച്ചത്. പഞ്ചാബിനെ 9 വിക്കറ്റിന് വിജയിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.

Advertisement

ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറികള്‍:

ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് (29 പന്ത്) - സൗത്ത് ഓസ്ട്രേലിയ vs ടാസ്മാനിയ (2023)
എബി ഡിവില്ലിയേഴ്സ് (31 പന്ത്) - ദക്ഷിണാഫ്രിക്ക vs വെസ്റ്റ് ഇന്‍ഡീസ് (2015)
അന്‍മോല്‍പ്രീത് സിംഗ് (35 പന്ത്) - പഞ്ചാബ് vs അരുണാചല്‍ പ്രദേശ് (2024)
സിജെ ആന്‍ഡേഴ്‌സണ്‍ (36 പന്ത്) - ന്യൂസിലാന്‍ഡ് vs വെസ്റ്റ് ഇന്‍ഡീസ് (2014)
ഗ്രഹാം റോസ് (36 പന്ത്) - സോമര്‍സെറ്റ് vs ഡെവണ്‍ (1990)

Advertisement

Advertisement