ഐപിഎല്‍ ടീമിനായി രഞ്ജി ക്യാമ്പില്‍ നിന്ന് ഇറങ്ങിപ്പോയി, യുവതാരം കുടുക്കില്‍
ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ഡല്‍ഹി ടീമിന്റെ ക്യാമ്പില്‍ നിന്ന് ഇറങ്ങിപ്പോയ യുവതാരം അനൂജ് റാവത്ത് വിവാദത്തിലായിരിക്കുകയാണ്. 30 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയ റാവത്ത്, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) അനുമതിയില്ലാതെയാണ് ഐപിഎല്‍ ക്യാമ്പിന് പോയതെന്ന് ഡിഡിസിഎ സെക്രട്ടറി അശോക് ശര്‍മ്മ പറഞ്ഞു.
'ഐപിഎല്ലിനു വേണ്ടി അനൂജ് റാവത്ത് ഡല്‍ഹി ക്യാംപ് ഒഴിവാക്കിയത് എനിക്ക് അറിയില്ലായിരുന്നു. ഡല്‍ഹിയുടെ അനുമതി വാങ്ങേണ്ടതായിരുന്നു' ശര്‍മ്മ പറഞ്ഞു.
രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയുടെ പ്രധാന താരമാണ് അനൂജ് റാവത്ത്. ഫോം വീണ്ടെടുക്കാന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, ഋഷഭ് പന്ത് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ രഞ്ജിയില്‍ കളിക്കുമ്പോഴാണ് 25-കാരനായ റാവത്ത് ഐപിഎല്‍ ക്യാമ്പിനായി രഞ്ജി ഒഴിവാക്കിയത്.
ഐപിഎല്‍ ക്യാമ്പില്‍ അനൂജിനൊപ്പം ഇഷാന്ത് ശര്‍മ, ജയന്ത് യാദവ്, കുമാര്‍ കുശാഗ്ര, മഹിപാല്‍ ലോംറോര്‍, അര്‍ഷദ് ഖാന്‍ തുടങ്ങിയ താരങ്ങളുമുണ്ട്.
ഐപിഎല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ പല യുവതാരങ്ങളും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ നിന്ന് അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ അനൂജ് റാവത്ത് അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് വിവരം.
ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നല്‍കാത്തതിന് ശ്രേയസ് അയ്യരെ കഴിഞ്ഞ വര്‍ഷം ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു. അനൂജ് റാവത്തിനെതിരെയും ബിസിസിഐ നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.