For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

നാണംകെട്ട് തല്ലുവാങ്ങിയിട്ടും ആര്‍ച്ചറെ സഞ്ജു ഒഴിവാക്കിയില്ല, ചേര്‍ത്ത് പിടിച്ചതിനിതാ ഫലം കണ്ടു

11:19 AM Apr 06, 2025 IST | Fahad Abdul Khader
Updated At - 11:19 AM Apr 06, 2025 IST
നാണംകെട്ട് തല്ലുവാങ്ങിയിട്ടും ആര്‍ച്ചറെ സഞ്ജു ഒഴിവാക്കിയില്ല  ചേര്‍ത്ത് പിടിച്ചതിനിതാ ഫലം കണ്ടു

മുല്ലന്‍പൂര്‍: കഴിഞ്ഞ മത്സരങ്ങളില്‍ ധാരാളം റണ്‍സ് വഴങ്ങിയെങ്കിലും, സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ കൈവിടാന്‍ രാജസ്ഥാന്‍ തയ്യാറായില്ല. അതിന് ഫലം കണ്ടു.. കരുത്തരായ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ ആര്‍ച്ചര്‍ നേടിയ രണ്ട് നിര്‍ണായക വിക്കറ്റുകളാണ് രാജസ്ഥാന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.

ആദ്യ ഓവറിലെ അഞ്ചു പന്തുകള്‍ക്കിടെ പ്രിയാംശ് ആര്യയുടെയും ശ്രേയസ് അയ്യരുടെയും കുറ്റികള്‍ തെറിപ്പിച്ച് ആര്‍ച്ചര്‍ നടത്തിയ ആക്രമണം, കരുത്തുറ്റ ബാറ്റിംഗ് നിരയുണ്ടായിരുന്ന പഞ്ചാബിന്റെ ലക്ഷ്യത്തെ തകിടം മറിച്ചു.

Advertisement

ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ പഞ്ചാബ് 243 റണ്‍സ് നേടിയപ്പോള്‍, പ്രിയാംശിന്റെ 47 റണ്‍സും ശ്രേയസിന്റെ 97 റണ്‍സുമായിരുന്നു നിര്‍ണായകമായത്. എന്നാല്‍, ഇത്തവണ ആര്‍ച്ചറുടെ തീപ്പൊരി പ്രകടനത്തിന് മുന്നില്‍ ഇരുവരും നിഷ്പ്രഭരായി. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവും മികച്ച ഇക്കോണമി (3.53) കാത്തുസൂക്ഷിച്ചിട്ടുള്ള ആര്‍ച്ചര്‍, പഞ്ചാബിനെതിരെ നാല് ഓവറില്‍ വെറും 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പഞ്ചാബ് ബാറ്റ്‌സ്മാന്‍മാര്‍ ആര്‍ച്ചറുടെ പന്തുകളെ നാല് തവണ ബൗണ്ടറി കടത്തിയെങ്കിലും, ഒരു സിക്‌സര്‍ പോലും നേടാന്‍ അവര്‍ക്ക് സാധിച്ചില്ല.

12.50 കോടി രൂപ മുടക്കിയാണ് ജോഫ്ര ആര്‍ച്ചറെ രാജസ്ഥാന്‍ റോയല്‍സ് മെഗാലേലത്തില്‍ സ്വന്തമാക്കിയത്. ലേലത്തില്‍ രാജസ്ഥാന്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും ആര്‍ച്ചര്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍, തുടര്‍ച്ചയായ പരുക്കുകളും ഫോമില്ലായ്മയും കാരണം വിഷമിച്ചിരുന്ന ഈ ഇംഗ്ലീഷ് പേസറെ വലിയ തുകയ്ക്ക് വാങ്ങിയതില്‍ രാജസ്ഥാന്‍ ആരാധകര്‍ക്ക് തുടക്കത്തില്‍ സംശയങ്ങളുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ വഴങ്ങിയപ്പോഴും ആര്‍ച്ചര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായി ഉയര്‍ന്നു. എന്നാല്‍, പഞ്ചാബിനെതിരായ ഈ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ആര്‍ച്ചര്‍ വിമര്‍ശകരുടെ വായടപ്പിച്ചു.

Advertisement

മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരു റെക്കോര്‍ഡ് നേട്ടവും സ്വന്തമാക്കി. ഷെയ്ന്‍ വോണിനെ മറികടന്ന് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ആര്‍ച്ചറുടെ തകര്‍പ്പന്‍ ബൗളിംഗും സഞ്ജുവിന്റെ റെക്കോര്‍ഡ് ബാറ്റിംഗും ചേര്‍ന്നപ്പോള്‍ പഞ്ചാബിനെതിരെ രാജസ്ഥാന് അവിസ്മരണീയ വിജയം നേടാനായി.

Advertisement
Advertisement