Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

മികച്ച വിജയത്തിലും അർജന്റീനക്ക് രക്ഷയില്ല, അടുത്ത മത്സരത്തിൽ ജീവന്മരണ പോരാട്ടം

01:09 PM Jul 28, 2024 IST | Srijith
UpdateAt: 01:10 PM Jul 28, 2024 IST
Advertisement

ഒളിംപിക്‌സിൽ ആദ്യത്തെ മത്സരത്തിൽ അർജന്റീന തോൽവിയോടെയാണ് തുടങ്ങിയത്. മൊറോക്കോക്കെതിരെ സമനില നേടിയെന്നു ഏവരും കരുതിയിരിക്കുമ്പോൾ രണ്ടു മണിക്കൂറിനു ശേഷം ഗോൾ നിഷേധിച്ചാണ് അർജന്റീന തോൽവിയേറ്റു വാങ്ങിയത്. ഇതോടെ രണ്ടാമത്തെ മത്സരം അർജന്റീനയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു.

Advertisement

ഇറാവിനെതിരെ നടന്ന രണ്ടാമത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ അർജന്റീന വിജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. എന്നാൽ ഈ മത്സരത്തിലെ വിജയം കൊണ്ടും അടുത്ത ഘട്ടത്തിലേക്ക് മുന്നേറാമെന്ന പ്രതീക്ഷ അർജന്റീനക്കില്ല. നിലവിൽ അർജന്റീനയുടെ ഗ്രൂപ്പ് മരണഗ്രൂപ്പ് പോലെയാണ്.

അർജന്റീന ഇറാഖിനോട് ജയിക്കുകയും യുക്രൈൻ മൊറോക്കോക്കെതിരെ വിജയം നേടുകയും ചെയ്‌തതോടെ ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും ഒരേ പോയിന്റാണുള്ളത്. എല്ലാ ടീമുകൾക്കും മൂന്നു പോയിന്റുള്ളപ്പോൾ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ അർജന്റീന ഒന്നാം സ്ഥാനത്തു നിൽക്കുന്നു. ഒരു ഗോളിന്റെ വ്യത്യാസമാണ് അർജന്റീനക്കുള്ളത്.

Advertisement

അടുത്ത മത്സരത്തിൽ വിജയിച്ചാൽ അർജന്റീനക്ക് മുന്നേറാൻ കഴിയും. മറിച്ച് സമനിലയാണെങ്കിൽ മറ്റു ടീമുകളുടെ ഫലങ്ങൾ കൂടി അനുകൂലമാകേണ്ടി വരും. മൊറോക്കോയെ കീഴടക്കിയ യുക്രയ്‌നാണ് അടുത്ത മത്സരത്തിൽ എതിരാളിയായി വരുന്നതെന്നത് അർജന്റീനക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്. എല്ലാ ടീമുകൾക്കും സാധ്യതയുണ്ടെന്നത് കടുത്ത പോരാട്ടത്തിനും കാരണമാകും.

Advertisement
Tags :
Argentinaolympics
Next Article