അശുതോഷിന്റെ മെന്റര്‍ ഒരു ഇന്ത്യന്‍ സൂപ്പര്‍ താരമായിരുന്നു, മത്സരശേഷം നടന്നത്
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അവിശ്വസനീയ വിജയത്തിലെത്തിച്ച ശേഷം തനിയ്ക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച പുരസ്‌കാരം അശുതോഷ് ശര്‍മ്മ സമര്‍പ്പിച്ചത് തന്റെ മെന്റര്‍ക്കായിരുന്നു. ഇതോടെ ആരാണ് അശുതോഷിന്റെ മെന്റര്‍ എന്നറിയാനുളള ചര്‍ച്ചകളിലായിരുന്നു ക്രിക്കറ്റ് ലോകം.
എന്നാല്‍ മിനിറ്റുകള്‍ക്കം തന്നെ അ്തിന് ഉത്തരം ലഭിച്ചു. തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം അശുതോഷിന്റെ മെന്ററും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ശിഖര്‍ ധവാന്‍ യുവതാരത്തെ പ്രത്യേക വീഡിയോ കോള്‍ ചെയ്ത് അഭിനന്ദിച്ചു. മത്സരത്തിലെ 'പ്ലെയര്‍ ഓഫ് ദ മാച്ച്' പുരസ്‌കാരം അശുതോഷ് ശിഖര്‍ ധവാന് സമര്‍പ്പിച്ചു.
31 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത അശുതോഷ് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ വിജയത്തിലേക്ക് നയിച്ചത്. തുടക്കത്തില്‍ പതറിയെങ്കിലും, അവസാന മൂന്ന് ഓവറുകളില്‍ അശുതോഷ് തന്റെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
'ഈ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് എന്റെ മെന്ററായ ശിഖര്‍ പാജിക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' മത്സരശേഷമുള്ള ചടങ്ങില്‍ അശുതോഷ് പറഞ്ഞു.
ഡിസിയുടെ ഡ്രസ്സിംഗ് റൂമില്‍ ആഘോഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, അശുതോഷ് ധവാനുമായി വീഡിയോ കോളില്‍ സംസാരിക്കുന്നത് കണ്ടു. ധവാന്‍ അശുതോഷിനെ അഭിനന്ദിച്ചു.
'അദ്ദേഹം ശരിക്കും സന്തോഷവാനായിരുന്നു. ലവ് യൂ പാജി,' ഡിസി പങ്കുവെച്ച വീഡിയോയില്‍ അശുതോഷ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിനായി ധവാനും അശുതോഷും ഒരുമിച്ച് കളിച്ചിരുന്നു പിന്നീട് ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.