രാജസ്ഥാനും ചെന്നൈയും കെകെആറും പറഞ്ഞുവിട്ടു, അശ്വനി കുമാറിന്റെ വല്ലാത്തൊരു കഥ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (കെകെആര്‍) തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പേസര്‍ അശ്വനി കുമാര്‍ മുംബൈ ഇന്ത്യന്‍സിനായി സ്വപ്നതുല്യമായ അരങ്ങേറ്റമാണ കുറിച്ചത്. മൊഹാലിയിലെ ജാന്‍ജേരി സ്വദേശിയായ ഈ യുവ പേസര്‍ മൂന്ന ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ ആണ് വീഴ്ത്തിയത്. ഇതോടെ കെകെആര്‍ വെറും 116 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.
നേരത്തെ ഐപിഎല്‍ മെഗാ ലേലത്തില്‍ വെറും 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് അശ്വനി കുമാറിനെ സ്വന്തമാക്കിയത്. എന്നാല്‍ ഐപിഎല്ലില്‍ ഒരു മികച്ച അരങ്ങേറ്റം നടത്തുന്നതിനുമുമ്പ് കഠിനമായ പ്രതിസന്ധികളിലൂടെയും അശ്വനി കടന്നുപോയിട്ടുണ്ട്.
കഠിനാധ്വാനത്തിന്റെ ഫലം
ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അശ്വനിയുടെ പിതാവ്, മഴയായാലും കഠിനമായ ചൂടായാലും തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ഈ യുവ പേസര്‍ എത്രത്തോളം സമര്‍പ്പണബോധമുള്ളവനായിരുന്നുവെന്ന് വിശദീകരിച്ചു.
'മഴയായാലും കഠിനമായ വെയിലായാലും അശ്വനി മൊഹാലിയിലെ പിസിഎയിലേക്കോ പിന്നീട് മുള്ളന്‍പൂരിലെ പുതിയ സ്റ്റേഡിയത്തിലേക്കോ പോകാന്‍ മടിച്ചിരുന്നില്ല. ചിലപ്പോള്‍ അവന്‍ പിസിഎ അക്കാദമിയിലേക്ക് സൈക്കിള്‍ ചവിട്ടി പോകുമായിരുന്നു, അല്ലെങ്കില്‍ ലിഫ്റ്റ് വാങ്ങുകയോ ഷെയര്‍ ചെയ്ത ഓട്ടോകളിലോ പോകുമായിരുന്നു' അദ്ദേഹത്തിന്റെ പിതാവ് ഹര്‍കേഷ് കുമാര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
'അവന് യാത്ര കൂലിക്കായി ഞാന്‍ 30 രൂപ നല്‍കിയിരുന്നതും മെഗാ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 30 ലക്ഷം രൂപയ്ക്ക് അവനെ തിരഞ്ഞെടുത്തപ്പോള്‍ അവന്റെ വില ഓരോ പൈസയ്ക്കും തുല്യമാണെന്ന് എനിക്കറിയാമായിരുന്നു. ഇന്നത്തെ ഓരോ വിക്കറ്റിന് ശേഷവും അവന്റെ പരിശീലനം കഴിഞ്ഞ് രാത്രി 10 മണിക്ക് തിരിച്ചെത്തി വീണ്ടും അടുത്ത ദിവസം രാവിലെ 5 മണിക്ക് പരിശീലനത്തിന് പോകുന്നതിനെക്കുറിച്ച് ഞാന്‍ ഓര്‍ത്തുപോയി' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവിടങ്ങളില്‍ അശ്വനിക്ക് ചില പരാജയപ്പെട്ട ട്രയലുകള്‍ ഉണ്ടായിരുന്നു. ജസ്പ്രീത് ബുംറയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും മാതൃകയായി കണ്ടിരുന്ന ഈ പേസര്‍ എന്നാല്‍ ഐപിഎല്‍ 2025 സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ബുംറയുടെ സ്ഥാനം നിറവേറ്റാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
'അവന്‍ ഐപിഎല്‍ ടീമുകള്‍ക്കായി ട്രയലുകളില്‍ പങ്കെടുത്തു, പക്ഷേ അവന്‍ എപ്പോഴും ജസ്പ്രീത് ബുംറയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും പോലെയാകാന്‍ ആഗ്രഹിച്ചു. അവന് ക്രിക്കറ്റ് പന്തുകള്‍ വാങ്ങാന്‍ അവന്റെ സുഹൃത്തുക്കള്‍ പണം സ്വരൂപിച്ചു. മുംബൈ ഇന്ത്യന്‍സ് അവനെ 30 ലക്ഷം രൂപയ്ക്ക് തിരഞ്ഞെടുത്തപ്പോള്‍, അവന്‍ ആദ്യം ചെയ്തത് ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള അക്കാദമികളില്‍ ക്രിക്കറ്റ് കിറ്റുകളും പന്തുകളും വിതരണം ചെയ്യുകയായിരുന്നു. സ്വന്തം പേരുള്ള ഒരു ജേഴ്‌സി ധരിക്കാന്‍ കഴിയുന്നതാണ് തന്റെ ഇഷ്ടപ്പെട്ട ജേഴ്‌സിയെന്ന് അവന്‍ എന്നോട് എപ്പോഴും പറയുമായിരുന്നു. ഇന്നത്തെ പ്രകടനത്തിലൂടെ കുട്ടികള്‍ അവന്റെ പേരുള്ള ജേഴ്‌സി ധരിക്കുമെന്ന് അവന്‍ ഉറപ്പാക്കി,' അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ശിവ് റാണ പറഞ്ഞു.
മത്സരത്തില്‍ അശ്വനി മുംബൈ ഇന്ത്യന്‍സിന്റെ കളിയിലെ താരമായി. വാങ്കഡെ സ്റ്റേഡിയത്തിലെ വിജയകരമായ പ്രകടനത്തിന് ശേഷം 'ബേസന്‍ കാ ചില്ലയും ആലൂ പൊറോട്ടയും' കഴിക്കാന്‍ അവന്‍ ആഗ്രഹിക്കുമെന്നാണ് അവന്റെ അമ്മ പറഞ്ഞത്.
'അവന് ബേസന്‍ കാ ചില്ലയും ആലൂ പൊറോട്ടയും ഇഷ്ടമാണ്. അദ്ദേഹം മുംബൈയില്‍ അവന് അത് വേണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും' അവര്‍ പറഞ്ഞു.