അശ്വിന്‍ തുടക്കം മാത്രം, ഇന്ത്യന്‍ ടീമില്‍ നിന്ന് കൂടുതല്‍ പേര്‍ വിരമിക്കാനൊരുങ്ങുന്നു
ആര്‍. അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നതിനിടെ, ഇത് ഒരു തുടക്കം മാത്രമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്ത വര്‍ഷം കൂടുതല്‍ സീനിയര്‍ താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെലക്ടര്‍മാരില്‍ നിന്ന് വ്യക്തമായ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അശ്വിന്‍ വിരമിക്കല്‍ തീരുമാനമെടുത്തതെന്നും പെര്‍ത്ത് ടെസ്റ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ കളിപ്പിച്ചത് ഇതിന്റെ ഭാഗമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കെ.എല്‍ രാഹുലിന്റെ മികച്ച പ്രകടനം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ടീമിലെ സ്ഥാനത്തിന് ഭീഷണിയാണ്. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കില്‍ രോഹിത് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താകുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരുന്നു.
വിരാട് കോഹ്ലിയുടെ ഫോമും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത്തും കോഹ്ലിയും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുണ്ട്. രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരും വിരമിക്കല്‍ പരിഗണിച്ചേക്കാം.
ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ എന്നിവരെയാണ് ഭാവി നായകന്മാരായി ബിസിസിഐ കാണുന്നത്. ടി20യില്‍ സൂര്യകുമാര്‍ യാദവ് 2026ലെ ടി20 ലോകകപ്പ് വരെ നായകനായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.