For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രോഹിത്ത് അടക്കം മൂന്ന് പേര്‍ പുറത്ത്, വന്‍ സര്‍പ്രൈസ്, തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ചു

02:13 PM Mar 12, 2025 IST | Fahad Abdul Khader
Updated At - 02:13 PM Mar 12, 2025 IST
രോഹിത്ത് അടക്കം മൂന്ന് പേര്‍ പുറത്ത്  വന്‍ സര്‍പ്രൈസ്  തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ചു

ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ടീം ഇന്ത്യ കിരീടം നേടിയത് വലിയ ആഘോഷമായി മാറിയിരിക്കുകയാണല്ലോ. മത്സരത്തില്‍ എല്ലാ കളിക്കാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തോല്‍വി അറിയാതെയായിരുന്നു ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കുതിപ്പ്.

അതെസമയം, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരെ വെച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഒരു ചാമ്പ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രദ്ധേയമായ പല കാര്യങ്ങളും ആ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു. തന്റെ ടീമില്‍ നാല് ഇന്ത്യന്‍ കളിക്കാരെ മാത്രമേ അശ്വിന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നതാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. ഇന്ത്യന്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെപ്പോലും അശ്വിന്‍ ടീമില്‍ നിന്നും ഒഴിവാക്കി.

Advertisement

ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്ര, ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ് എന്നിവരെയാണ് ഓപ്പണര്‍മാരായി അശ്വിന്‍ തിരഞ്ഞെടുത്തത്. രവീന്ദ്ര ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നാം സ്ഥാനത്തേക്ക് വിരാട് കോഹ്ലിയെയും നാലാം സ്ഥാനത്തേക്ക് ശ്രേയസ് അയ്യരെയും തിരഞ്ഞെടുത്തു. അതിനു ശേഷം മറ്റൊരു ഇന്ത്യന്‍ കളിക്കാരനെയും അശ്വിന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ ഒഴിവാക്കി. ഓസ്ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസ്, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ്, ന്യൂസിലന്‍ഡിന്റെ മൈക്കല്‍ ബ്രേസ്വെല്‍ എന്നിവരെയാണ് അശ്വിന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.

Advertisement

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാന്‍ താരം ഒമര്‍സായിയെ അശ്വിന്‍ പ്രശംസിച്ചു. 100 ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ 126 റണ്‍സ് നേടിയ ഒമര്‍സായി ഏഴ് വിക്കറ്റുകളാണ് നേടിയത്. ബൗളിംഗ് വിഭാഗത്തില്‍ ഇന്ത്യന്‍ സ്പിന്‍ ജോഡികളായ കുല്‍ദീപ് യാദവിനെയും വരുണ്‍ ചക്രവര്‍ത്തിയെയും അശ്വിന്‍ തിരഞ്ഞെടുത്തു. പേസര്‍ സ്ലോട്ടില്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കി പകരം മാറ്റ് ഹെന്റിയെയാണ് ഉള്‍പ്പെടുത്തിയത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറെ പന്ത്രണ്ടാമത്തെ കളിക്കാരനായും തിരഞ്ഞെടുത്തു.

അശ്വിന്റെ ടീം:

Advertisement

  • രചിന്‍ രവീന്ദ്ര,
  • ബെന്‍ ഡക്കറ്റ്,
  • വിരാട് കോഹ്ലി,
  • ശ്രേയസ് അയ്യര്‍,
  • ജോഷ് ഇംഗ്ലിസ്,
  • ഡേവിഡ് മില്ലര്‍,
  • അസ്മത്തുള്ള ഒമര്‍സായ്,
  • മൈക്കല്‍ ബ്രേസ്വെല്‍,
  • കുല്‍ദീപ് യാദവ്,
  • വരുണ്‍ ചക്രവര്‍ത്തി,
  • മാറ്റ് ഹെന്റി.
  • പന്ത്രണ്ടാമത്തെയാള്‍: മിച്ചല്‍ സാന്റ്‌നര്‍.
Advertisement