Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

രോഹിത് എത്ര നാള്‍ കളിക്കും? ഗൗതം ഗംഭീറിന്റെ തീപ്പൊരി മറുപടി

12:00 PM Mar 05, 2025 IST | Fahad Abdul Khader
Updated At : 12:01 PM Mar 05, 2025 IST
Advertisement

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ ഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു. രോഹിത് ശര്‍മ്മ എത്ര കാലം കൂടി കളിക്കളത്തില്‍ തുടരുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കോച്ച് ഒഴിഞ്ഞുമാറുകയും പകരം, തുടക്കം മുതല്‍ ശരിയായ വേഗത നല്‍കി ടീമിനെ മുന്നോട്ട് നയിച്ച നായകനെ പ്രശംസിക്കുകയുമാണ് ചെയ്തത്.

Advertisement

രോഹിതിന്റെ കളി എത്ര നാള്‍?

ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ രോഹിതിന്റെ ഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നു.

'രോഹിതിനെക്കുറിച്ച് പറയൂ, അദ്ദേഹത്തിന്റെ ഫോം, എത്ര കാലം കൂടി അദ്ദേഹം കളിക്കുമെന്ന് നിങ്ങള്‍ കരുതുന്നു?' എന്നതായിരുന്നു ചോദ്യം.

Advertisement

'ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ വരാനിരിക്കുകയാണ്. അതിനു മുന്‍പ് എന്ത് പറയാനാണ്? നിങ്ങളുടെ ക്യാപ്റ്റന്‍ ഇത്തരമൊരു വേഗതയില്‍ ബാറ്റ് ചെയ്താല്‍, അത് ഡ്രസ്സിംഗ് റൂമിന് ധൈര്യവും ആത്മവിശ്വാസവും നല്‍കും. റണ്‍സില്‍ നിന്നല്ല, സ്വാധീനത്തില്‍ നിന്നാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. നിങ്ങള്‍ സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് വിലയിരുത്തുമ്പോള്‍, ഞങ്ങള്‍ സ്വാധീനത്തില്‍ നിന്നാണ് വിലയിരുത്തുന്നത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരും വിദഗ്ധരും നമ്പറുകളും ശരാശരികളും മാത്രമേ നോക്കൂ. എന്നാല്‍ ഒരു കോച്ച് എന്ന നിലയില്‍, ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ നമ്പറുകളോ ശരാശരികളോ നോക്കുന്നില്ല. ക്യാപ്റ്റന്‍ ആദ്യം കൈ ഉയര്‍ത്തിയാല്‍, ഡ്രസ്സിംഗ് റൂമിന് അതിലും മികച്ചതായി മറ്റൊന്നുമില്ല' ഗംഭീര്‍ പറഞ്ഞു.

സ്വാധീനമാണ് പ്രധാനം

രോഹിതിന്റെ അന്താരാഷ്ട്ര ഭാവിയില്‍ കൂടുതല്‍ വെളിച്ചം വീശാന്‍ കോച്ച് തയ്യാറായില്ലെങ്കിലും, അദ്ദേഹത്തിന്റെ 'സ്വാധീനമാണ്' വിലയിരുത്തപ്പെടുന്നത്, 'നമ്പറുകളല്ല' എന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുന്നോടിയായി രോഹിതിന്റെ ഭാവി സ്ഥിരീകരിക്കാന്‍ വിസമ്മതിച്ചത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ചോദ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറിയത് എന്തോ ഒന്ന് ആസൂത്രണം ചെയ്യുന്നുണ്ടെന്ന സൂചന നല്‍കുന്നു.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് രോഹിത്

ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ രോഹിത് ഒരു വലിയ റെക്കോര്‍ഡ് തകര്‍ക്കുകയും എല്ലാ ഐസിസി ടൂര്‍ണമെന്റുകളുടെയും ഫൈനലില്‍ എത്തുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ വിജയത്തോടെ, അഞ്ച് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി. മറ്റൊരു ടീമും മൂന്നില്‍ കൂടുതല്‍ ഫൈനലുകളില്‍ എത്തിയിട്ടില്ല.

2022 ഫെബ്രുവരിയില്‍ രോഹിത് മുഴുവന്‍ സമയ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം, ഇന്ത്യ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തു. മൂന്ന് വര്‍ഷത്തിനുള്ളില്‍, ഇന്ത്യ എല്ലാ ഐസിസി ടൂര്‍ണമെന്റുകളുടെയും ഫൈനലില്‍ പ്രവേശിച്ചു. ഐസിസി ടി20 ലോകകപ്പ് 2024, ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023, ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവയുടെ ഫൈനലില്‍ അദ്ദേഹം എത്തി. ഇതില്‍ ടി20 ലോകകപ്പ് 2024 വിജയിച്ചു.

ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള നാല് മത്സരങ്ങളിലും, പവര്‍പ്ലേയില്‍ നിര്‍ണായക റണ്‍സ് നേടുന്നതില്‍ രോഹിത് പരാജയപ്പെട്ടിട്ടില്ല. ആദ്യ പത്ത് ഓവറില്‍ ആക്രമണാത്മക കളി തുടരുകയും ചെയ്തു. നാല് മത്സരങ്ങളില്‍ നിന്ന് 26.00 ശരാശരിയിലും 107.21 സ്ട്രൈക്ക് റേറ്റിലും 104 റണ്‍സാണ് അദ്ദേഹം നേടിയത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ 29 പന്തില്‍ 28 റണ്‍സ് നേടി. മൂന്ന് ഫോറുകളും ഒരു സിക്സും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ മത്സരത്തിലെ രോഹിത്തിന്റെ പ്രകടനം ടീമിന് നല്‍കിയ ഊര്‍ജ്ജവും, ടീമിന്റെ വിജയത്തില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനവും വളരെ വലുതാണ്.

Advertisement
Next Article