For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഓസീസില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി മലയാളി താരം, സെഞ്ച്വറിയ്ക്കരികെ സായ്, ഇന്ത്യ എയുടെ വന്‍ തിരിച്ചുവരവ്

02:24 PM Nov 01, 2024 IST | Fahad Abdul Khader
UpdateAt: 02:24 PM Nov 01, 2024 IST
ഓസീസില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി മലയാളി താരം  സെഞ്ച്വറിയ്ക്കരികെ സായ്  ഇന്ത്യ എയുടെ വന്‍ തിരിച്ചുവരവ്

അനൗദ്യോഗിക ടെസ്റ്റില്‍ ഓസ്ട്രേലിയ എയ്ക്കെതിരെ ഇന്ത്യ എയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഒന്നാം ഇന്നിംഗ്സില്‍ 88 റണ്‍സിന് പിന്നിലായ ഇന്ത്യ എ, രണ്ടാം ഇന്നിംഗ്സില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെന്ന നിലയിലാണ്. തമിഴ്‌നാട് താരം സായ് സുദര്‍ശന്‍ (96), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (80) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യ എയെ കരകയറ്റിയത്.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യ എയുടെ കരുത്ത്:

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (5), അഭിമന്യു ഈശ്വരന്‍ (12) എന്നിവര്‍ വേഗത്തില്‍ പുറത്തായെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും ഇന്ത്യ എയെ സമ്മര്‍ദ്ദത്തില്‍ നിന്ന് മോചിപ്പിച്ചു. ഇരുവരും ചേര്‍ന്ന് ഇതുവരെ 178 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

Advertisement

മുകേഷ് കുമാര്‍ ഓസീസിനെ തകര്‍ത്തു:

നേരത്തെ, 99-4 എന്ന നിലയില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ എയെ 195 റണ്‍സിന് ഇന്ത്യ എ എറിഞ്ഞിട്ടു. മുകേഷ് കുമാര്‍ (6/46) ആണ് ഓസീസിനെ തകര്‍ത്തത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും നിതീഷ് റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ എ മുന്നില്‍:

എട്ട് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യ എക്ക് ഇപ്പോള്‍ 120 റണ്‍സിന്റെ ലീഡുണ്ട്. മൂന്നാം ദിനത്തില്‍ ലീഡ് വര്‍ദ്ധിപ്പിച്ച് ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ എ.

Advertisement

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ എ കേവലം 107 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ എ 195 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.

Advertisement
Advertisement