രാഹുല്‍ മുതല്‍ റിതു വരെ വീണു, ഓസീസില്‍ കൂട്ടത്തകര്‍ച്ചയുമായി ടീം ഇന്ത്യ
മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റിലും ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ഇന്ത്യ എ ടീം തകര്‍ച്ച നേരിടുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ എ നാല് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ ടീമിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. അഭിമന്യു ഈശ്വരനും സായ് സുദര്‍ശനും പൂജ്യത്തിന് പുറത്തായപ്പോള്‍, കെ എല്‍ രാഹുലും (4) റുതുരാജ് ഗെയ്ക്വാഡും (4) നിരാശപ്പെടുത്തി. ഇതോടെ 2.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ എ പതിച്ചു.
ഓസ്‌ട്രേലിയ എയ്ക്കായി മൈക്കല്‍ നെസര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം നല്‍കി.
നിലവില്‍ ദേവ്ദത്ത് പടിക്കല്‍ (26), ധ്രുവ് ജുറേല്‍ (23) എന്നിവരാണ് ക്രീസില്‍. ബൗളര്‍മാര്‍ക്ക് സഹായകമായ പിച്ചില്‍ മത്സരത്തില്‍ തിരിച്ചുവരണമെങ്കില്‍ ഇന്ത്യ എ ടീമിന്റെ ലോവര്‍ ഓര്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്.
രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് പിന്നിലുള്ള ഇന്ത്യ എ ടീമിന് ഈ മത്സരത്തില്‍ ജയം നിര്‍ണായകമാണ്. ഈ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരങ്ങള്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് വിശ്വസിക്കുന്നു