രണ്ട് താരങ്ങള്‍ പുറത്ത്, ഇന്ത്യയ്‌ക്കെതിരെ സര്‍പ്രൈസ് ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഓപ്പണര്‍ നഥാന്‍ മക്‌സ്വീനി ടീമില്‍ നിന്ന് പുറത്തായി. പകരം 19-കാരനായ സാം കോണ്‍സ്റ്റാസ് ടീമിലെത്തി. ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ പരിശീലന മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് കോണ്‍സ്റ്റാസ് തിളങ്ങിയത്.
പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും ടീമിലില്ല. പകരം ജേ റിച്ചാര്‍ഡ്സണ്‍ ടീമിലെത്തി. ഹേസല്‍വുഡിന്റെ അഭാവത്തില്‍ സ്‌കോട്ട് ബോളണ്ട് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ മൂന്ന് ടെസ്റ്റുകളിലും തിളങ്ങാന്‍ കഴിയാതിരുന്ന ഉസ്മാന്‍ ഖവാജയെയും മാര്‍നസ് ലാബുഷെയ്നെയും ടീമില്‍ നിലനിര്‍ത്തി.
ഡിസംബര്‍ 26ന് മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റോടെയാണ് പരമ്പര പുനരാരംഭിക്കുന്നത്.
ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ജേ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.