ഇന്ത്യയെ കണ്ട് ഹെഡിന് 'ഭ്രാന്തായി' , ഓസീസ് ഡ്രൈവിംഗ് സീറ്റിലേക്ക്
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ നിര്‍ണ്ണായക ലീഡെടുത്ത് ഓസ്‌ട്രേലിയ. രണ്ടാം ദിനം രാത്രി ഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 180 റണ്‍സിന് മുകളില്‍ ഓസ്‌ട്രേലിയക്ക് 11 റണ്‍സ് ലീഡായി. അര്‍ധ സെഞ്ച്വറിയുമായി ട്രാവിസ് ഹെഡും രണ്ട് റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍.
67 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 53 റണ്‍സാണ് ഹെഡ് ഇതുവരെ നേടിയിട്ടുളളത് ഹെഡിനെ കൂടാതെ മാര്‍നസ് ലബുഷെയ്‌നും അര്‍ധ സെഞ്ച്വറി നേടി. 126 പന്തില്‍ ഒന്‍പത് ഫോറടക്കം 64 റണ്‍സാണ് ലബുഷെയ്ന്‍ സ്വന്തമാക്കിയത്.
ഒന്നിന് 81 റണ്‍സ് എന്ന നിലയില്‍ നഥാന്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്കായി 39 റണ്‍സെടുത്ത മക്‌സീനി ആണ് ആദ്യം പുറത്തായത്. ഭുംറയ്ക്കായിരുന്നു വിക്കറ്റ്. തൊട്ടു പിന്നാലെ രണ്ട് റണ്‍സെടുത്ത സ്മിത്തിനെയും പുറത്തായക്കി ഭുംറ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. എന്നല്‍ നാല് വിക്കറ്റില്‍ ലബുഷെയനും ഹെഡും കൂടി ഓസ്‌ട്രേലിയയെ ലീഡിന അടുത്തെത്തിയ്ക്കുകയായിരുന്നു.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 14.1 ഓവറില്‍ 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴത്തിയത് സ്റ്റാര്‍ക്ക് ആണ് ഇന്ത്യയെ എറിഞ്ഞിട്ടത്. പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയ്ക്കായി 42 റണ്‍സെടുത്ത നതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോററായത്. കെഎല്‍ രാഹുലും (37), ശുഭ്മാന്‍ ഗില്ലും (31). റിഷഭ് പന്തും (21), അശ്വിനും (22) പൊരുതിയെങ്കിലും വലിയ സ്‌കോറിലെത്താന്‍ ആയില്ലയ