Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഗാബ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ഇന്ത്യയ്ക്ക് കൊതിപ്പിക്കുന്ന വിജയലക്ഷ്യം

09:54 AM Dec 18, 2024 IST | Fahad Abdul Khader
UpdateAt: 09:54 AM Dec 18, 2024 IST
Advertisement

ഇന്ത്യ-ഓസ്‌ട്രേലിയ ഗാബ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്്തതോടെ 56 ഓവര്‍ അവശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 274 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

Advertisement

നേരത്തെ ഒന്‍പതിന് 252 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ എട്ട് റണ്‍സ് കൂടി ചേര്‍ത്ത്് പുറത്തായി. ആകാശ് ദീപിനെ കീപ്പര്‍ പിടിച്ചാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് 260 റണ്‍സിന് അവസാനിച്ചത്. ഇതോടെ 185 റണ്‍സ് ലീഡുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് പക്ഷെ രണ്ടാം ഇന്നിംഗ്‌സില്‍ പച്ചതൊടാനിയില്ല.

അതിവേഗം റണ്‍സ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 18 ഓവറില്‍ ആണ് ഓസീസ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 89 റണ്‍സെടുത്തത്.

Advertisement

ആറ് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുംറ ബൗളിംഗ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചു. ഹെഡിനേയും സ്മിത്തിനേയും പുറത്താക്കി സിറാജ് ഉറച്ച പിന്തുണ നല്‍കി. ആകാശ് ദീവും രണ്ട് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് (22), അലക്‌സ് കാരി (19*), ട്രാവിസ് ഹെഡ് (17) എന്നിവരാണ് പൊരുതിയത്.

Advertisement
Next Article