ബുംറ ഷോക്ക്, ഓസീസിന് നാടകീയ തകര്‍ച്ച, എല്ലാ കണ്ണും എസിജിയിലേക്ക്
മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി. ഒരു ഘട്ടത്തില്‍ രണ്ടിന് 80 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലി അപ്രതീക്ഷിതമായി തകര്‍ന്നത് അവരെ പ്രതിരോധിത്തിലാഴ്ത്തി. ലഞ്ചിന് ശേഷം ഓസ്‌ട്രേലിയ ആറിന് 131 എന്ന നിലയിലാണ്.
കൂറ്റന്‍ ലീഡിലേക്ക് കുതിച്ച ഓസ്‌ട്രേലിയയെ പിടിച്ച് കെട്ടിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ രക്ഷകന്‍. ഒരൊറ്റ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ബുംറ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
ഒരു ഘട്ടത്തില്‍ രണ്ടിന് 80 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയുടെ കോണ്‍സ്റ്റാസ് (8), ഖവാജ (21) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായി. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറി നേടിയ കോണ്‍സ്റ്റാസിനെ ബുംറയാണ് പുറത്താക്കിയത്. ഖവാജയെ സിറാജ് പുറത്താക്കി. സ്മിത്ത് - ലബുഷെയ്ന്‍ സഖ്യം ഓസ്‌ട്രേലിയയെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും സിറാജ് വീണ്ടും ആക്രമണം തുടങ്ങി.
സ്മിത്തിനെ (13) സിറാജ് പുറത്താക്കിയതിന് പിന്നാലെ ബുംറ ഹെഡിനെ (1), മാര്‍ഷിനെ (0) എന്നിവരെയും പുറത്താക്കി. തുടര്‍ന്ന് ക്യാരിയെയും (2) ബുംറ പുറത്താക്കി.
നിലവില്‍ അര്‍ധ സെഞ്ച്വറിയുമായി ലബുഷെയ്ന്‍ ബാറ്റിംഗ് തുടരുകയാണ്. 61 റണ്‍സാണ് ലബുഷെയ്ന്‍ ഇതുവരെ നേടിയിട്ടുളളത്. 21 റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സനും ക്രീസിലുണ്ട്. നിലവില്‍ നാല് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയക്ക് 236 റണ്‍സ് ലീഡുണ്ട്.
നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ ഇന്ത്യ 369ന് പുറത്തായിരുന്നു. സെഞ്ച്വറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡി 114 റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ലിയോണ്‍, കമ്മിന്‍സ്, ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.