For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

വിലമതിക്കാനാകാത്ത പ്രകടനം, രക്ഷകനായി നിതീഷ്, ഇന്ത്യയുടെ തിരിച്ചുവരവ്

09:52 AM Dec 28, 2024 IST | Fahad Abdul Khader
Updated At - 10:16 AM Dec 28, 2024 IST
വിലമതിക്കാനാകാത്ത പ്രകടനം  രക്ഷകനായി നിതീഷ്  ഇന്ത്യയുടെ തിരിച്ചുവരവ്

ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ പോരാട്ട വീര്യം. മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ തുടരന്ന നിതീഷ് കുമര്‍ റെസ്സിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മുന്നേറുന്നത്.

ഇതോടെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474 റണ്‍സിനൊപ്പമെത്താന്‍ മൂന്ന് വിക്കറ്റ് മാത്രം അവശേഷിക്കെ ഇന്ത്യയ്ക്ക് 148 റണ്‍സാണ് വേണ്ടത്.

Advertisement

119 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 85 റണ്‍സാണ് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ 115 പന്തില്‍ ഒരു ഫോര്‍ 40 റണ്‍സുമായി ക്രീസിലുണ്ട്. ഇരുവരും എട്ടാം വിക്കറ്റില്‍ 105 റണ്‍സ് ഇതുവരെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ചിന് 164 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്. സ്‌കോര്‍ 191ല്‍ നില്‍ക്കെ പന്തിനെ നഷ്ടമായി. 37 പന്തില്‍ മൂന്ന് ഫോറടക്കം 28 റണ്‍സാണ പന്ത് നേടിയത്. പിന്നാലെ രവീന്ദ്ര ജഡേജയും മടങ്ങി. 51 പന്തില്‍ മൂന്ന് ഫോറടക്കം 17 റണ്‍സാണ് ജഡേജ നേടിയത്. ഇതോടെ ഇന്ത്യ ഏഴിന് 221 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. എന്നാല്‍ പിന്നാലെയാണ് നിതീഷും വാഷിംഗ്ടണ്‍ സുന്ദറും കൂടി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

Advertisement

ഓസ്ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് ഇതുവരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. പാറ്റ് കമ്മിന്‍സണ്‍ രണ്ടും നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Advertisement
Advertisement