ന്യൂബോളില്‍ സംഹാര താണ്ഡവമായി ഓസീസ് പേസര്‍മാര്‍, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ അവാസന നിര്‍ണ്ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ 161 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ച് ടീം ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ കേവലം 157 റണ്‍സിനാണ് പുറത്തായത്.
ആറിന് 141 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കേവലം 16 റണ്‍സ് മാത്രമാണ് പിന്നീട് സ്‌കോര്‍ ബോര്‍ഡിലെത്തിക്കാനായത്. 13 റണ്‍സെടുത്ത ജഡേജയാണ് ആദ്യം പുറത്തായത്. തൊട്ടുപിന്നീടെ അവസാന ബാറ്റിം പ്രതീക്ഷയായ വാഷിംഗ്ടണ്‍ സുന്ദറേയും കമ്മിന്‍സ് കുറ്റി പിഴുത് പറഞ്ഞയച്ചു. 12 റണ്‍സാണ് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയത്.
പിന്നീടെല്ലാം ചടങ്ങായിരുന്നു. മുഹമ്മദ് സിറാജ് (4), ജസ്പ്രിത് ബുംറ (0) എന്നിവര്‍ കാര്യമായൊന്നും ചെയ്യാനായില്ല. ബോളണ്ടിനാണ് രണ്ട് വിക്കറ്റും. പ്രസീദ്ധ് കൃഷ്ണ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ബോളണ്ട് കാഴ്ച്ചവെച്ചിരിക്കുന്നത്. 18.5 ഓവറില്‍ കേവലം 45 റണ്‍സ് വഴങ്ങി ആറ് ഇന്ത്യന്‍ വിക്കറ്റാണ് ബോളണ്ട് വീഴ്ത്തിയത്. പാറ്റ് കമ്മിന്‍സ് മൂന്നും വെബ്‌നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 185 റണ്‍സിനും ഓസ്‌ട്രേലിയ 181 റണ്‍സിനും പുറത്തായിരുന്നു. കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. നിലവില്‍ പരമ്പര 2-1ന് ഓസ്‌ട്രേലിയ മുന്നിലാണ്.