Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അബി കുരുവിള ചേര്‍ത്ത് പിടിച്ചു, രോഹിത്തിന്റെ പിന്‍ഗാമിയായി മലയാളി താരം വരുന്നു

11:02 AM Jan 13, 2025 IST | Fahad Abdul Khader
UpdateAt: 11:02 AM Jan 13, 2025 IST
Advertisement

'പ്രിയപ്പെട്ട ക്രിക്കറ്റ്, എനിയ്ക്ക് ഒരു ചാന്‍സ് കൂടി തരുമോ?' 2022 ഡിസംബറില്‍ മുന്‍ ഇന്ത്യന്‍ താരം കരുണ്‍ നായര്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ആണിത്. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയിലെ അസാമാന്യ പ്രകടനത്തിലൂടെ കരുണ്‍ നായര്‍ വീണ്ടും ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

Advertisement

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ ആറ ഇന്നിംഗ്‌സുകളില്‍ പുറത്താകാതെ 600 റണ്‍സിലധികം നേടിയ കരുണ്‍ നായര്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ടൂര്‍ണമെന്റില്‍ 5 സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ താരം കൂടിയാണ് കരുണ്‍ നായര്‍.

വിദര്‍ഭയ്ക്ക് വേണ്ടി രാജസ്ഥാനെതിരെ 122 റണ്‍സ് നേടിയ ശേഷം കരുണ്‍ നായര്‍ പറഞ്ഞു, 'ആ ട്വീറ്റ് ഇടുന്നത് ഒരു വൈകാരിക നിമിഷമായിരുന്നു. ഏഴ് മാസത്തോളം ക്രിക്കറ്റ് കളിക്കാന്‍ പോലും കഴിഞ്ഞില്ല. എല്ലാ ദിവസവും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താണ് ഞാന്‍ നെറ്റ് സെഷനില്‍ പങ്കെടുത്തിരുന്നത്. മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. എന്നെ ടീമില്‍ പരിഗണിച്ചിരുന്നില്ല. വളരെ വൈകാരികമായ ഒരു ഘട്ടമായിരുന്നു അത്. എനിക്ക് മുന്നോട്ട് പോകേണ്ടി വന്നു. സ്വയം മെച്ചപ്പെടുത്തേണ്ടി വന്നു. മുന്നോട്ട് പോകുന്നത് എളുപ്പമായിരുന്നില്ല. അതില്‍ നിന്ന് മുക്തി നേടാന്‍ രണ്ട് മാസമെടുത്തു. പിന്നീട് ഞാന്‍ എന്റെ കഴിവുകളും മാനസികാവസ്ഥയും മെച്ചപ്പെടുത്താന്‍ തുടങ്ങി. എനിക്ക് വീണ്ടും ഒരു അവസരം ലഭിച്ചാല്‍, എന്നെ പുറത്താക്കാന്‍ ആര്‍ക്കും ഒരു കാരണവും നല്‍കില്ല എന്ന് ഞാന്‍ തീരുമാനിച്ചു. അതിനായി, എനിക്ക് റണ്‍സ് നേടുകയും സ്ഥിരത പുലര്‍ത്തുകയും വേണമായിരുന്നു. അതിനായി ഞാന്‍ കഠിനാധ്വാനം ചെയ്തു.'

Advertisement

വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

'ഇന്ത്യ ഒരു മാറ്റത്തിന്റെ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റുകളില്‍ പ്രയാസപ്പെടുമ്പോള്‍, കരുണ്‍ നായര്‍ സെലക്ടര്‍മാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു' ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കുറച്ചു കാലം മുമ്പ് വരെ കരുണ്‍ നായര്‍ക്ക് കളിക്കാന്‍ ഒരു ടീം പോലും ലഭിച്ചിരുന്നില്ല. അന്ന് അദ്ദേഹത്തെ സഹായിച്ചത് മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ബിസിസിഐ ജനറല്‍ മാനേജരുമായ അബി കുരുവിളയാണ്.

'അദ്ദേഹം എന്റെ അണ്ടര്‍ 19 കാലഘട്ടത്തിലെ സെലക്ടറായിരുന്നു. ഞാന്‍അദ്ദേഹത്തെ സമീപിച്ച് 'സര്‍, എനിക്ക് കളിക്കാന്‍ ഒരു ടീം വേണം, ദയവായി സഹായിക്കൂ' എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ വിദര്‍ഭയിലേക്ക് പോയത്. അദ്ദേഹത്തോടും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനോടും ഞാന്‍ നന്ദിയുള്ളവനാണ്. എനിക്ക് ഒരു അവസരം വേണമായിരുന്നു. അത് ലഭിച്ചപ്പോള്‍, ഞാന്‍ അത് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു' കരുണ്‍ നായര്‍ പറഞ്ഞു.

'എല്ലാവരും തങ്ങളുടെ രാജ്യത്തിനു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നു. ഞാനും വ്യത്യസ്തനല്ല. എനിക്ക് വീണ്ടും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണം. അതിനായി, എനിക്ക് എന്റെ ജോലി വീണ്ടും വീണ്ടും ചെയ്യേണ്ടതുണ്ട് എന്ന് എനിക്കറിയാം' ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ചുരുക്കം ചില ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായ കരുണ്‍ നായര്‍ പറഞ്ഞു.

Advertisement
Next Article