ഇന്ത്യന്‍ ക്രിക്കറ്റിനിനി അണ്ണനില്ല, ഞെട്ടിപ്പിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനവുമായി അശ്വിന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. ബ്രിസ്‌ബേന്‍ ടെസ്റ്റിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അശ്വിന്‍ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
2010 ല്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ ഇന്ത്യയ്ക്കായി 106 ടെസ്റ്റുകള്‍ കളിച്ചു. 537 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസങ്ങളില്‍ ഒരാളാണ്. 116 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും 65 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റുകളും അശ്വിന്‍ സ്വന്തമാക്കി. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ അടക്കം 3503 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
2011 ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ (11) നേടിയ താരം എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. അനില്‍ കുംബ്ലെയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളറും അശ്വിന്‍ തന്നെ. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളര്‍മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് അദ്ദേഹം.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയാണ് അശ്വിന്‍ അവസാനമായി കളിച്ചത്. ഈ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.