ടെസ്റ്റ് ടീമില്‍ നിന്നും വീണ്ടും പുറത്തായി ഷഹീന്‍, ബാബറിന്റെ തിരിച്ചുവരവ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഷഹീന്‍ അഫ്രീദി ടെസ്റ്റ് ടീമില്‍ ഇടം നേടിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഷാന്‍ മസൂദ് ആണ് ടെസ്റ്റില്‍ പാകിസ്ഥാനെ നയിക്കുന്നത്.
ഏകദിന ടീമിനെ മുഹമ്മദ് റിസ്വാന്‍ നയിക്കും. ഏകദിന,ടി20 ടീമുകളില്‍ ഷഹീന്‍ അഫ്രീദി കളിയ്ക്കുന്നുണ്ട്.
ടീമുകള്‍ ഇങ്ങനെ:
ടെസ്റ്റ്: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍, ആമിര്‍ ജമാല്‍, അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം, ഹസീബുള്ള, കമ്രാന്‍ ഗുലാം, ഖുറം ഷഹ്‌സാദ്, മിര്‍ ഹംസ, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, നൊമാന്‍ അലി, സെയിം അയൂബ്, സല്‍മാന്‍ അലി അഗ.
ഏകദിനം: മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍), അബ്ദുള്ള ഷഫീഖ്, അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഹാരിസ് റൗഫ്, കമ്രാന്‍ ഗുലാം, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, നസീം ഷാ, സയിം അയൂബ്, സല്‍മാന്‍ അലി അഗ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മുഖീം, തയ്യബ് താഹിര്‍, ഉസ്മാന്‍ ഖാന്‍.
ട്വന്റി20: മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഹാരിസ് റൗഫ്, ജഹന്ദാദ് ഖാന്‍, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, ഒമൈര്‍ ബിന്‍ യൂസഫ്, സയിം അയൂബ്, സല്‍മാന്‍ അലി അഗ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മുഖീം, തയ്യബ് താഹിര്‍, ഉസ്മാന്‍ ഖാന്‍.
കൂടുതല്‍ വിവരങ്ങള്‍:
ഷഹീന്‍ അഫ്രീദി ഏകദിന, ട്വന്റി20 ടീമുകളില്‍ ഇടം നേടി.
ടെസ്റ്റ് പരമ്പരയില്‍ ഷാന്‍ മസൂദും ഏകദിന, ട്വന്റി20 പരമ്പരകളില്‍ മുഹമ്മദ് റിസ്വാനുമാണ് ക്യാപ്റ്റന്‍മാര്‍.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പാകിസ്ഥാന്‍ മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് കളിക്കുക.