ജാന്‍സനെ സ്ലെഡ്ജ് ചെയ്ത് കുടുങ്ങി ബാബര്‍ അസം, അതിവേഗ അര്‍ധ സെഞ്ച്വറി പിറന്നു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെടുന്നു. ന്യൂലാന്‍ഡ്സില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 615 റണ്‍സ് കൂട്ടിയിട്ടിരിക്കുകയാണ്.
റയാന്‍ റിച്ചല്‍ട്ടണ്‍ (259), ടെമ്പ ബാവുമ (103), കെയ്ല്‍ വെറെയ്ന്‍ (111) എന്നിവരുടെ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ ഉയര്‍ത്തിയത്.
മത്സരത്തിനിടെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസാം മാര്‍ക്കോ ജാന്‍സെനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചത് തിരിച്ചടിയായി. ജാന്‍സെന്‍ 54 പന്തില്‍ നിന്ന് 62 റണ്‍സ് അടിച്ചെടുത്തു. എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അദ്ദേഹത്തിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടിരുന്നു.
പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് ദയനീയമായി തുടങ്ങി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍ ഇപ്പോള്‍.
ബാബര്‍ ആസാം (31), മുഹമ്മദ് റിസ്വാന്‍ (9) എന്നിവരാണ് ക്രീസില്‍.
രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലാണ്. ആദ്യ ടെസ്റ്റ് വിജയിച്ച ദക്ഷിണാഫ്രിക്ക, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.