നാണംകെട്ട്, നാണംകെട്ട് ഒടുവില്‍ ജയം, ബംഗ്ലാദേശ് കാത്തിരിപ്പ് അവസാനിച്ചു
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിന് ജയം. ഏറെ നാളുകള്‍ക്ക് ശേഷം 68 റണ്‍സിന്റെ മികച്ച വിജയം ആണ് ബംഗ്ലാദേശ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 252 റണ്‍സ് നേടിയപ്പോള്‍, അഫ്ഗാനിസ്ഥാന് 184 റണ്‍സെടുക്കൊ ആയുള്ളു.
നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെ (76) മികച്ച ഇന്നിംഗ്‌സാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ജാക്കര്‍ അലി (37*), സൗമ്യ സര്‍ക്കാര്‍ (35) എന്നിവരും റണ്‍സ് നേടി. അഫ്ഗാന്‍ നിരയില്‍ നംഗേയാലിയ ഖരോട്ടെ 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാന് റഹ്മത്ത് ഷാ (52) മാത്രമാണ് പിടിച്ചു നിന്നത്. ബംഗ്ലാദേശിനായി നസും അഹമ്മദ് 3 വിക്കറ്റുകള്‍ വീഴ്ത്തി.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലായി. നേരത്തെ ഇന്ത്യയ്‌ക്കെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുമെല്ലാം ബംഗ്ലാദേശ് കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു. പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര നേടാനായതാണ് അവരുടെ സമീപകാല നേട്ടം.