ബംഗ്ലാദേശ് വീണ്ടും പെട്ടു, ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു
ധാക്കയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ് കഠിന പോരാട്ടം നടത്തുന്നു. 202 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശ്, രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയിലാണ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 106 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്താക്കിയിരുന്നു. മറുപടിയായി ദക്ഷിണാഫ്രിക്ക 308 റണ്‍സ് നേടി. കെയ്ല്‍ വെറെയ്ന്‍ (114), വിയാന്‍ മുള്‍ഡര്‍ (54) എന്നിവരുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്.
ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനായി മഹ്മുദുല്‍ ഹസന്‍ ജോയ് (38), മുഷ്ഫിഖുര്‍ റഹീം (31) എന്നിവര്‍ ക്രീസില്‍ ഉറച്ചുനില്‍ക്കുന്നു.
ടെസ്റ്റ് ഹൈലൈറ്റുകള്‍:
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്: 308/10 (വെറെയ്ന്‍ 114, മുള്‍ഡര്‍ 54, തയ്ജുല്‍ 3 വിക്കറ്റ്)
ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സ്: 106/10 (ജോയ് 30, റബാദ 3 വിക്കറ്റ്, മുള്‍ഡര്‍ 3 വിക്കറ്റ്, മഹാരാജ് 3 വിക്കറ്റ്)
ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സ്: 101/3 (ജോയ് 38, റഹീം 31, റബാദ 2 വിക്കറ്റ്)
ഇന്ത്യയ്‌ക്കെതിരായ പരമ്പര തോറ്റതിന്റെ നിരാശയിലാണ് ബംഗ്ലാദേശ് ഈ മത്സരത്തിനിറങ്ങിയത്.