Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

സിക്സറുകളുടെ പെരുമഴ; ടി20 ചരിത്രത്തിലെ റെക്കോർഡ് സ്‌കോറുമായി ഹർദികിന്റെ ടീം

05:50 PM Dec 05, 2024 IST | Fahad Abdul Khader
UpdateAt: 05:55 PM Dec 05, 2024 IST
Advertisement

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ ബറോഡയുടെ ബാറ്റർമാർ നേടിയത് ഹിമാലയൻ സ്‌കോർ. ഇൻഡോറിൽ നടന്ന മത്സരത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് ബറോഡ നേടിയത്. ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോറാണിത്.

Advertisement

പുനിയയുടെ സെഞ്ച്വറി

ഇൻഡോറിലെ എമറാൾഡ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബറോഡയുടെ ടോപ് ഓർഡർ ബാറ്റ്സ്മാൻമാർ തകർത്തടിച്ചു. ടീമിന്റെ ടോപ് 5 ബാറ്റർമാർ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചപ്പോൾ നിരവധി ടി20 റെക്കോർഡുകളാണ് കടപുഴകിയത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഭാനു പുനിയ 51 പന്തിൽ നിന്ന് 134 റൺസ് നേടി. 15 സിക്സറുകളാണ് പുനിയ ഇന്നിംഗ്സിൽ അടിച്ചുകൂട്ടിയത്. പുറത്താകാതെ നിന്ന പുനിയ മറ്റ് ബാറ്റ്സ്മാൻമാരോടൊപ്പം ചേർന്ന് ദ്രുതവേഗത്തിൽ റൺസ് കണ്ടെത്തി.

മൂന്ന് അർദ്ധ സെഞ്ച്വറികൾ

അഭിമന്യുസിംഗ് രാജ്പുത്, ശിവലിക് ശർമ്മ, വിഷ്ണു സോളങ്കി എന്നിവർ അർദ്ധ സെഞ്ചുറികൾ നേടി മികച്ച പിന്തുണയാണ് നൽകിയത്. വെടിക്കെട്ട് ബാറ്റിങ്ങിന്റെ കെട്ടഴിച്ച മൂന്ന് പേരും 300 ൽ കൂടുതൽ സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്. ആദ്യ പവർപ്ലേയിൽ തന്നെ ബറോഡ 100 റൺസ് പിന്നിട്ടിരുന്നു. 11 ഓവറിൽ 200 ഉം 18 ഓവറിൽ 300 ഉം റൺസ് ടീം നേടി.

Advertisement

ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ

സൂപ്പർതാരം ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിലാണ് ബറോഡയുടെ വെടിക്കെട്ട് എന്നതാണ് ശ്രദ്ധേയം. നായകൻ ക്രുണാൽ പാണ്ഡ്യയും ബാറ്റ് ചെയ്യാനിറങ്ങിയിരുന്നില്ല. കഴിഞ്ഞ വർഷം ആന്ധ്രയ്‌ക്കെതിരെ പഞ്ചാബ് നേടിയ 275 റൺസിന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും ഉയർന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്കോർ ബറോഡ സ്വന്തമാക്കി. ഒക്ടോബറിൽ ഗാംബിയയ്‌ക്കെതിരെ സിംബാബ്‌വെ നേടിയ 344 റൺസിന്റെ ടി20 റെക്കോർഡും ബറോഡ തച്ചുതകർത്തു.

300 റൺസ് പിന്നിട്ട മൂന്നാമത്തെ ടീം

പുരുഷ ടി20യിൽ 300 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ടീമാണ് ബറോഡ. ഈ വർഷം ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ടീം നേടിയ 297 റൺസിന്റെ റെക്കോർഡും ബറോഡ തകർത്തു. 37 സിക്സറുകളുമായി ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ടീമെന്ന റെക്കോർഡും ബറോഡ ഇതോടെ സ്വന്തമാക്കി.

സിക്കിമിനെ 263 റൺസിന് തകർത്തു

ബറോഡയുടെ കൂറ്റൻ ടോട്ടലിന് മറുപടിയായി ബാറ്റ് ചെയ്ത സിക്കിം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് മാത്രമാണ് കണ്ടെത്തിയത്. ഇതോടെ 263 റൺസിന്റെ വമ്പൻ വിജയമാണ് ബറോഡ നേടിയത്.

Advertisement
Next Article