ഞെട്ടിച്ച് വീണ്ടും ബിസിസിഐ, ലോകകപ്പ് ജേതാക്കള്‍ക്ക് കണ്ണുതള്ളുന്ന സമ്മാനം പ്രഖ്യാപിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ നേട്ടങ്ങളില്‍ ഒരു പെന്‍ തൂവല്‍ കൂടി സമ്മാനിച്ച് അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ടീം ഇന്ത്യ കിരീടം ചൂടിയിരിക്കുകയാണല്ലോ. നിക്കി പ്രസാദിന്റെ നേതൃത്വത്തില്‍, തോല്‍വി അറിയാതെ മുന്നേറിയ ടീം ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ഇപ്പോഴിതാ ഈ ഐതിഹാസിക നേട്ടത്തിന് പിന്നാലെ ബിസിസിഐ തങ്ങളുടെ പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് കോടി രൂപയാണ് ടീമിന്റെ ഉജ്ജ്വല പ്രകടനത്തിന് ബിസിസിഐ നല്‍കുന്ന പാരിതോഷികം. മലയാളി താരം ജ്യോതിഷ വി ജെ യും ഈ ലോകകപ്പ് വിജയത്തില്‍ പങ്കുചേര്‍ന്നു എന്നത് അഭിമാനകരമാണ്.
ഈ ഗംഭീര വിജയത്തെക്കുറിച്ച് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി തന്റെ സന്തോഷം അറിയിച്ചു. വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഈ വിജയം ഒരു മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ക്വാലാലംപൂരില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് ഇന്ത്യ കെട്ടുകെട്ടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 11.2 ഓവറില്‍ ലക്ഷ്യം കണ്ടു. ടൂര്‍ണമെന്റില്‍ 309 റണ്‍സുമായി ഗോഗോഡി തൃഷ ടോപ് സ്‌കോറര്‍ ആയപ്പോള്‍, വൈഷ്ണവി ശര്‍മ്മയും ആയുഷി ശുക്ലയും വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. മലയാളി താരം ജ്യോതിഷ ആറ് വിക്കറ്റുകള്‍ നേടി തിളങ്ങി. 2023ല്‍ പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പും ഇന്ത്യയായിരുന്നു നേടിയത്.