Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

സഞ്ജുവിനെ ഒതുക്കി, പന്തിന് ലോട്ടറി, ഇഷാനും ശ്രേയസും തിരിച്ചെത്തി, ഞെട്ടിച്ച് ബിസിസിഐ

12:16 PM Apr 21, 2025 IST | Fahad Abdul Khader
Updated At : 12:16 PM Apr 21, 2025 IST
Advertisement

2024-25 സീസീസണിലേക്ക് കളിക്കാര്‍ക്കുളള ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന താരങ്ങളെ വിവിധ ഗ്രേഡുകളായി തിരിച്ചിട്ടുള്ള കരാറില്‍ ചില ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ എ ഗ്രേഡിലേക്ക് പ്രമോട്ട് ചെയ്തു എന്നതാണ് സുപ്രധാന കാര്യം.

Advertisement

കഴിഞ്ഞ വര്‍ഷം കരാറില്‍ നിന്നും പുറത്തായ ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യരേയും ഇത്തവണ ഉള്‍പ്പെടുത്തി എന്നതും ശ്രദ്ദേയമായി. മലയാളി താരം സഞ്ജു സാംസണ്‍ സി ഗ്രേഡ് കാരാറില്‍ തുടരുന്നുണ്ട്.

എ പ്ലസ് ഗ്രേഡിലെ താരങ്ങള്‍

Advertisement

ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ പ്ലസില്‍ തുടരും. ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ഭുംറയാണ് എപ്ലസില്‍ ഉള്‍പ്പെട്ട മറ്റൊരു താരം. ഈ ഗ്രേഡിലുള്ള താരങ്ങള്‍ക്ക് പ്രതിവര്‍ഷം 7 കോടി രൂപയാണ് പ്രതിഫലം ലഭിക്കുക.

എ ഗ്രേഡിലെ താരങ്ങള്‍

എ ഗ്രേഡില്‍ മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷാമി, ഋഷഭ് പന്ത് എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ നിന്ന് ഋഷഭ് പന്ത് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നേടിയത് ശ്രദ്ധേയമാണ്. അഞ്ച് കോടി രൂപയാണ് എ ഗ്രൗഡിലുള്‍പ്പെട്ട താരങ്ങള്‍ക്ക് പ്രതിവര്‍ഷം ലഭിക്കുക.

ബി ഗ്രേഡും സി ഗ്രേഡും

ബി ഗ്രേഡില്‍ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. ശ്രേയസ് അയ്യര്‍ ഈ ഗ്രേഡില്‍ തിരിച്ചെത്തിയത് ശ്രദ്ധേയമാണ്. മൂന്ന് കോടി രൂപയാണ് ബി ഗ്രൗഡിലുള്‍പ്പെട്ട താരങ്ങള്‍ക്ക് നല്‍ക്കുക

സി ഗ്രേഡില്‍ നിരവധി യുവതാരങ്ങളും പരിചയസമ്പന്നരായ കളിക്കാരും ഉള്‍പ്പെടുന്നു.

റിങ്കു സിംഗ്, തിലക് വര്‍മ്മ, റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, സഞ്ജു സാംസണ്‍, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടിദാര്‍, ധ്രുവ് ജുറല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ്മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവരാണ് ഈ ഗ്രേഡിലുള്ളത്. ഇഷാന്‍ കിഷനും ഈ ഗ്രേഡിലൂടെ കരാറിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഈ ഗ്രേഡിലുള്ള കളിക്കാര്‍ക്ക് 1 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം.

Advertisement
Next Article